Birthday Celebration | ഹേമമാലിനിയുടെ 75-ാം ജന്മദിനം ആഘോഷമാക്കി ബോളിവുഡ്; പ്രിയ നടിക്ക് ആശംസ നേരാനും ചടങ്ങില്‍ പങ്കാളികളാകാനും എത്തിയത് വിവിധ തലമുറകളിലെ താരനിര; പാട്ടും നൃത്തവുമായി അടിച്ചുപൊളിച്ച് സംഘം

 


മുംബൈ: (KVARTHA) ബോളിവുഡിലെ 'സ്വപ്‌ന സുന്ദരി' ഹേമമാലിനിയുടെ 75-ാം ജന്മദിനം ആഘോഷമാക്കി ബോളിവുഡ്. പ്രിയ നടിക്ക് ആശംസ നേരാനും പിറന്നാള്‍ ആഘോഷത്തില്‍ പങ്കാളികളാകാനും എത്തിയത് വിവിധ തലമുറകളിലെ താരനിരകള്‍. സമൂഹ മാധ്യമങ്ങളിലൂടെ പ്രിയ നടിക്ക് ജന്മദിനാശംസ നേരാന്‍ ആരാധകരും മത്സരിച്ചു. എഴുത്തുകാരിയും സംവിധായികയും നിര്‍മാതാവും നര്‍ത്തകിയും രാഷ്ട്രീയക്കാരിയുമായെല്ലാം തിളങ്ങിനിന്ന ഹേമമാലിനിക്ക് 75 വയസായി എന്നതില്‍ പലര്‍ക്കും അത്ഭുതമാണ്. നൂറിലധികം ചിത്രങ്ങളിലാണ് ഹേമമാലിനി വേഷമിട്ടിട്ടുള്ളത്.

Birthday Celebration | ഹേമമാലിനിയുടെ 75-ാം ജന്മദിനം ആഘോഷമാക്കി ബോളിവുഡ്; പ്രിയ നടിക്ക് ആശംസ നേരാനും ചടങ്ങില്‍ പങ്കാളികളാകാനും എത്തിയത് വിവിധ തലമുറകളിലെ താരനിര; പാട്ടും നൃത്തവുമായി അടിച്ചുപൊളിച്ച് സംഘം

പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങലെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പിങ്ക് നെറ്റ് സാരിയും വജ്രാഭരണങ്ങളുമെല്ലാം അണിഞ്ഞെത്തിയ ഹേമ മാലിനി ഭര്‍ത്താവും നടനുമായ ധര്‍മേന്ദ്രക്കും മക്കളായ ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നിവര്‍ക്കുമൊപ്പം കേക് മുറിച്ചാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. 

രേഖ, ജയ ബചന്‍, ജീതേന്ദ്ര, ജാക്കി ഷ്രോഫ്, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത്, ശില്‍പ ഷെട്ടി, ജൂഹി ചൗള, ആയുഷ്മാന്‍ ഖുറാന, അനുപം ഖേര്‍, റാണി മുഖര്‍ജി, വിദ്യ ബാലന്‍, രവീണ ടണ്ഠന്‍, രാജ്കുമാര്‍ റാവു, തുഷാര്‍ കപൂര്‍, ഗായകരായ അല്‍ക യാഗ്‌നിക്, സോനു നിഗം തുടങ്ങി പ്രമുഖരുടെ വന്‍ നിരയാണ് ആഘോഷത്തിനെത്തിയത്. ഹേമ മാലിനിയുടെ ഹിറ്റ് ഗാനങ്ങളുടെ ആലാപനവും മറ്റുമായി ആഘോഷം കൊഴുത്തപ്പോള്‍ രേഖയടക്കമുള്ള താരങ്ങള്‍ പാട്ടിനൊത്ത് ചുവടുവെച്ചു.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അമ്മന്‍കുടിയില്‍ വി എസ് ആര്‍ ചക്രവര്‍ത്തി-ഹയ ലക്ഷ്മി എന്നിവരുടെ മകളായി തമിഴ് അയ്യങ്കാര്‍ ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ഹേമ മാലിനിയുടെ ജനനം. 1961ല്‍ 'ഇതു സത്യം' എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഹേമ മാലിനി 1968ല്‍ 'സപ്‌നോ കാ സൗദാഗര്‍' എന്ന ചിത്രത്തിലാണ് ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

1970ല്‍ ദേവ് ആനന്ദ് നായകനായി അഭിനയിച്ച 'ജോണി മേരാ നാം' എന്ന ചിത്രം വന്‍ വിജയമായതോടെ ബോളിവുഡില്‍ ചുവടുറപ്പിച്ചു. ഷോലെ എന്ന വമ്പന്‍ ഹിറ്റിലെ നായിക കഥാപാത്രം ഏറെ ആരാധകരെ നേടിക്കൊടുത്തു. രാജ്യസഭയിലും ലോക് സഭയിലും ബിജെപി പ്രതിനിധിയായി എത്തിയ താരം ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സനായും സേവനമനുഷ്ടിച്ചു. 2000ത്തില്‍ രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യത്തിന്റെ ആദരവും ലഭിച്ചിട്ടുണ്ട്.

Keywords: Hema Malini feeds cake to Dharmendra, grooves to Tune O Rangeele. Watch inside videos from her birthday bash, Mumbai, News, Hema Malini, Birthday Celebration, Actress, Dance, Bollywood, Song, Social Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia