Finger Millets | ഈ ധാന്യം ഒരു സൂപ്പർഫുഡ് പോലെയാണ്! പോഷകങ്ങളാൽ സമ്പുഷ്ടമായ റാഗിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
Jan 28, 2024, 12:22 IST
ന്യൂഡെൽഹി: (KVARTHA) ധാന്യങ്ങളിൽ പോഷകങ്ങൾ നിറഞ്ഞതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായതുമായ ചെറുധാന്യമാണ് റാഗി അഥവാ പഞ്ഞപ്പുല്ല്. മുത്താറി എന്നും ഇതിന് പേരുണ്ട്. ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ഈ ധാന്യം നിത്യാഹാരങ്ങളിൽ ഉൾപെടുത്താൻ പറ്റിയതും അകാല വാർധക്യം മാറ്റി യുവത്വം നിലനിർത്താനും ഏറ്റവും നല്ലതാണ്. റാഗി പെട്ടെന്ന് ദഹിക്കുകയും ചെയ്യുന്നു. ചെറിയ കുഞ്ഞുങ്ങൾക്ക് ആദ്യം കുറുക്കായും നൽകാറുണ്ട്. ഇതിന്റെ ഗുണമേന്മകൾ അറിഞ്ഞാൽ നിത്യഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തും. കാണാൻ കുഞ്ഞനാണെങ്കിലും ഇതിന്റെ ഗുണങ്ങൾ പതിന്മടങ്ങാണ്.
മറ്റു ധന്യങ്ങളേക്കാൾ അമിനോ ആസിഡുകൾ (ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ) റാഗിയിലുണ്ട്. കാത്സ്യവും പൊട്ടാസ്യവും ഇരുമ്പും ഇതിൽ ധാരാളമുണ്ട്. ഹീമോഗ്ലാബിന്റെ കുറവുള്ളവർക്കും റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ട്യൂമറുകൾ, രക്തക്കുഴലുകൾ ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്ന അതിറോസ്ക്ലീറോസിസ് ഇവയിൽ നിന്നൊക്കെ റാഗി സംരക്ഷണം നൽകും. കൊഴുപ്പ് കുറഞ്ഞ ധാന്യം ആയത് കൊണ്ട് തടി കുറയ്ക്കാനും സഹായകരമാകുന്നു. ഇതിലടങ്ങിയിട്ടുള്ള ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് വിശപ്പിനെ കുറക്കുകയും ചെയ്യുന്നു.
എല്ലുകൾക്ക് ബലം നൽകാനും റാഗി സഹായിക്കും. കുട്ടികളുടെ എല്ലുകളുടെ ശക്തി വർധിക്കാനും വളർച്ച വികസിക്കാനും റാഗി ഉത്തമമാണ്. പ്രമേഹം കുറയ്ക്കാനും നല്ലതാണ്. എല്ലുകൾക്ക് പൊട്ടൽ ഉണ്ടാവാതിരിക്കാനും സഹായിക്കുന്നു. രക്തത്തിലടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മികച്ചതാണ്. റാഗി കൊഴുപ്പിനെ നീക്കി കൊളസ്ട്രോൾ കുറയ്ക്കും. മുളപ്പിച്ചു കഴിക്കുന്നത് മൂലം വിളർച്ചയെ ഇല്ലാതാക്കുന്നു. മുളപ്പിച്ച റാഗിയിൽ ഇരുമ്പ് സത്ത് ധാരാളമടങ്ങിയിട്ടുണ്ട്.
പ്രസവിച്ച സ്ത്രീകൾക്ക് മുലപ്പാൽ വർധിപ്പിക്കാനും റാഗി കഴിക്കുന്നത് നല്ലതാണ്. സമ്മർദം കുറയ്ക്കാനും പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഘടകങ്ങളും ഇതിൽ ലഭ്യമാണ്. നല്ല ആരോഗ്യത്തിനും മറ്റു രോഗങ്ങൾ ഉണ്ടാവാതിരിക്കാനും റാഗി പതിവായി കഴിക്കാവുന്നതാണ്. ഒത്തിരി ഗുണങ്ങൾ ഉള്ള റാഗി അഥവാ മുത്താറി സ്ഥിരമായി കഴിക്കുന്നതിനു മുമ്പ് ഡോക്ടറുടെ അഭിപ്രായം കൂടി അറിയുന്നതും നല്ലതാണ്.

Keywords: News-Malayalam-News, National, National-News Health, Health-News, Lifestyle, Lifestyle-News, Ragi, Diseases, Health Benefits Of Ragi/ Finger Millet
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.