ന്യൂഡെൽഹി: (KVARTHA) ഉപ്പിലിട്ട് കഴിക്കാനും അച്ചാറിട്ട് കഴിക്കാനും എല്ലാവർക്കും ഇഷ്ടമുള്ള ഇനമാണ് നെല്ലിക്ക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ അത്ഭുതപ്പെടും. കാണാൻ ചെറുതാണെങ്കിലും നെല്ലിക്കയുടെ ഗുണമേന്മകൾ വാനോളമുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഇരുമ്പ്, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്കയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. അസിഡിറ്റി അൾസർ പോലെയുള്ള ഉദര പ്രശ്നങ്ങൾക്കും നെല്ലിക്ക കഴിക്കുന്നത് ഏറെ പ്രയോജനകരമാണ്.
ഇവയിൽ അടങ്ങിയിട്ടുള്ള നാരുകള്‍ ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം നിയന്ത്രിക്കുകയും അതുവഴി ഹൈപ്പര്‍ അസിഡിറ്റിയുടെയും അള്‍സറിന്റെയും തോത് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ദഹന പ്രക്രിയ സുഗമമാക്കാനും ഗുണം ചെയ്യും. മലബന്ധം വയറിളക്കം എന്നിവയ്ക്കും നെല്ലിക്ക ഉത്തമമാണ്. നെല്ലിക്കയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുവാൻ ആവശ്യമായ വിറ്റാമിൻ സിയും ധാരാളമടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ കേടുപാടുകളും വീക്കവും കുറയ്ക്കാൻ നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകൾ സഹായകരമാണ്.
തിമിരം, ഗ്ലോക്കോമ, മാക്യുലർ ഡീജനറേഷൻ എന്നിങ്ങനെയുള്ള നേത്ര രോഗങ്ങൾക്കും നെല്ലിക്ക ഫലപ്രദമായ ഔഷധ ഗുണങ്ങൾ നൽകുന്ന കായ കൂടിയാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, അമിനോ ആസിഡുകൾ, ധാതുക്കൾ, പോളിഫെനോൾസ്, ഡയറ്ററി ഫൈബർ എന്നിവ ധാരാളമുള്ള നെല്ലിക്ക ഔഷധ ഗുണങ്ങളുടെ കലവറയാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഓർമ്മശക്തിക്കും ഏറെ ഗുണകരമാണ്.
നെല്ലിക്ക മുടിയുടെ വളർച്ചയ്ക്കും നിറത്തിനും നല്ലതാണ്. നെല്ലിക്കയിൽ വിറ്റാമിൻ സി, അമിനോ ആസിഡുകൾ, മുടിയുടെ വളർച്ചയെ സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമുണ്ട്. മുടി കൊഴിച്ചിലിനും അകാല നരയ്ക്കും നെല്ലിക്ക ഫലപ്രദമായ ഔഷധമാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനും നെല്ലിക്ക നല്ലതാണ്. ആരോഗ്യവും നിത്യ യൗവനവും നിലനിർത്താൻ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ഏറെ ഗുണകരമാണ്. അലർജിയോ ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവർ ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് നല്ലത്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, Amla, Indian Gooseberry, Health Benefits of Amla or Indian Gooseberry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.