കന്നഡ നടിയെ മാനഭംഗപ്പെടുത്തിയ നിയമമന്ത്രിയുടെ മകനെ നിയമം രക്ഷിച്ചില്ല

 


ബംഗളൂരു:   (www.kvartha.com 30/01/2015) പീഡനകേസില്‍ കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡ സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി. കന്നഡനടി മൈത്രിയ തനിക്കെതിരെ സമര്‍പ്പിച്ച മാനഭംഗകേസ് തള്ളണമെന്നാവശ്യപ്പെട്ട് കാര്‍ത്തിക് ഗൗഡ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. മാനഭംഗകേസ് സംബന്ധിച്ച് നിരവധിയാരോപണങ്ങള്‍ നേരിടുന്ന കാര്‍ത്തിക് ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാകേണ്ടത് അത്യാവശ്യമാണെന്നാണ് ജസ്റ്റിസ് ആര്‍ ബി ബുധിഹാല്‍ അഭിപ്രായപ്പെട്ടത്.
കന്നഡ നടിയെ മാനഭംഗപ്പെടുത്തിയ നിയമമന്ത്രിയുടെ മകനെ നിയമം രക്ഷിച്ചില്ല
വിവാഹവാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തിയെന്നാണ് കന്നഡനടി മൈത്രിയ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. കാര്‍ത്തികിന്റെ മാതാപിതാക്കളുടെ അറിവോടു കൂടിയായിരുന്നു ഇതെന്നും മൈത്രിയ പറയുന്നു. വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ഹൈക്കോടതി വിധി പറയാനിരിക്കുകയാണ്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia