സ്ത്രീകളും പുരുഷന്മാരും ഹിമാചല്‍ ഹൈക്കോടതി പറയുന്നത് ശ്രദ്ധിക്കുക

 


ഷിംല: (www.kvartha.com 20.08.2015)  സ്ത്രീ- പുരുഷ ബന്ധത്തില്‍ ബന്ധത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കേണ്ടത് സ്ത്രീയാണെന്ന് ഹിമാചല്‍പ്രദേശ് ഹൈക്കോടതി. വിവാഹിതനായ പുരുഷന്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതി പരിഗണിക്കവെയാണ് ജഡ്ജി താര്‍ലോക് സിങ് ചൗഹാന്റെ പരാമര്‍ശം.

ബല്‍ദേവ് രാജ് എന്നയാളുടെ ജാമ്യഹര്‍ജിയില്‍ നിന്നു മനസിലാക്കാന്‍ കഴിഞ്ഞത് ഇതിലെ വാദിയും ഇരയും തമ്മില്‍ സുഹൃത്തുക്കള്‍ എന്നതിനപ്പുറം ബന്ധമുളളവരായിരുന്നുവെന്നാണ്. ഒന്നര വര്‍ഷത്തോളമായി ഇയാള്‍ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
   
ഇത് വിവാഹേതര ബന്ധങ്ങള്‍ ദുരന്തത്തില്‍ കലാശിക്കുന്നതിന് ഉദാഹരണമാണ്. പരാതിക്കാരന്‍ വിവാഹിതനാണെന്നു യുവതിക്കും അറിയാവുന്നതാണ്, അതുകൊണ്ട് തന്നെ ഇവര്‍ക്ക് വേണമെങ്കില്‍ ഈ ബന്ധത്തില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കാമായിരുന്നു.

പുരുഷനും ഇതേ ധാര്‍മികത തന്നെയുണ്ട്. സ്ത്രീകളെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ ശാരീരിക ബന്ധത്തിന് ക്ഷണിക്കാതിരിക്കാന്‍ പുരുഷന്മാരും ശ്രദ്ധിക്കണം. പക്ഷേ കൂടുതല്‍ ശ്രദ്ധവേണ്ടത് സ്ത്രീകള്‍ക്കാണ്, തങ്ങളെ കാത്തുസൂക്ഷിക്കാന്‍ അവര്‍ക്ക് തന്നെ കഴിയണമെന്നും കോടതി പറഞ്ഞു.

സ്ത്രീകളും പുരുഷന്മാരും ഹിമാചല്‍ ഹൈക്കോടതി പറയുന്നത് ശ്രദ്ധിക്കുക


SUMMARY: The Himachal Pradesh High Court has ruled that a woman was not expected to throw herself to a man and that it was primarily her responsibility to protect her own dignity and modesty in a relationship.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia