Suspended | ഹത്രാസ് ദുരന്തത്തില്‍ നടപടി; 6 ഉദ്യോഗസ്ഥരെ യുപി സര്‍കാര്‍ സസ്‌പെന്‍ഡ് ചെയ്തു


ലക്‌നൗ: (KVARTHA) 121 പേരുടെ മരണത്തിനിടയാക്കിയ (Death) ഹത്രാസ് ദുരന്തത്തില്‍ (Hathras Stampede) ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍കാര്‍ (UP Government). സിക്കന്ദര്‍റാവ് എസ് ഡി എം (Sikandra Rao SDM), പൊലീസ് സര്‍കിള്‍ ഓഫീസ (Police Circle Officer), എസ് എച് ഒ (SHO) ഉള്‍പെടെയുള്ള ആറ് ഉദ്യോഗസ്ഥരെ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടി സസ്‌പെന്‍ഡ് (Suspended) ചെയ്തു.
പ്രത്യേക അന്വേഷണ സംഘം റിപോര്‍ട് സമര്‍പിച്ചതിന് പിന്നാലെയാണ് നടപടി. എസ്ഡിഎം പരിപാടി നടത്താന്‍ അനുമതി നല്‍കിയത് സ്ഥലം സന്ദര്‍ശിക്കാതെ ആയിരുന്നുവെന്ന് റിപോര്‍ടില്‍ പറഞ്ഞിരുന്നു. അധികാരികളെ വിവരം അറിയിക്കുന്നതില്‍ എസ്ഡിഎം വീഴ്ച വരുത്തിയെന്നും റിപോര്‍ടില്‍ പറയുന്നുണ്ട്
സത്സംഗ് പ്രാര്‍ഥനാചടങ്ങ് അനുവദിച്ചതും അധികം പേരെ പങ്കെടുപ്പിച്ചുവെന്നതും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നകും റിപോര്‍ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാകുമോയെന്ന പരിശോധന സ്ഥലത്ത് നടത്തിയില്ലെന്നും റിപോര്‍ടില്‍ പറയുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണല്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമഷണര്‍ എന്നിവരുള്‍പെട്ട അന്വേഷണ കമീഷനാണ് റിപോര്‍ട് സമര്‍പിച്ചത്.
എന്നാല്‍ പരിപാടിക്ക് നേതൃത്വം നല്‍കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയുടെ പേര് റിപോര്‍ടില്‍ പരാമര്‍ശിച്ചിട്ടില്ല. സംഭവശേഷം ഇപ്പോഴും ഒളിവിലുള്ള ഭോലെ ബാബ കഴിഞ്ഞ ദിവസം ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ദുരന്തം തന്നെ ദുഃഖിപ്പിച്ചെന്നും താന്‍ കടുത്ത വിഷാദത്തിലാണെന്നും പിന്നില്‍ സാമൂഹിക വിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും ഭോലെ ബാബ പ്രതികരിച്ചിരുന്നു.
ദുരന്തത്തില്‍ യുപി സര്‍കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിച്ച ഹൈകോടതി ജഡ്ജിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.