നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കിയ പാര്‍ട്ടി ഏതാണെന്നറിയുമോ?
Feb 11, 2015, 15:42 IST
ന്യൂഡല്‍ഹി: (www.kvartha.com 11/02/2015) ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 67ഉം സ്വന്തമാക്കിയ ആം ആദ്മി പാര്‍ട്ടിയുടെ മിന്നുന്ന പ്രകടനമുണ്ടാക്കിയ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. എതിര്‍ പാര്‍ട്ടികളിലെ നേതാക്കള്‍ പോലും അസൂയയോടെ നോക്കികണ്ട വിജയമായിരുന്നു അത്.
അപ്പോള്‍ ഒരു നിയമസഭയിലെ മുഴുവന്‍ സീറ്റുകളും ഒരു പാര്‍ട്ടി സ്വന്തമാക്കിയാലോ? അത് നടന്നിട്ടുണ്ട്. ഒന്നല്ല, രണ്ടുവട്ടം. അതും ഒരു സംസ്ഥാനത്ത്.
സിക്കിമിലാണ് സംഭവം നടന്നിട്ടുള്ളത്. 32 അംഗ നിയമസഭയില്‍ 32 സീറ്റുകളും സ്വന്തമാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ സിക്കിം സന്‍ ഗ്രാം പരിഷതും സിക്കിം ഡമോക്രാറ്റിക് ഫ്രണ്ടുമാണ്. 1989ലും 2009ലുമായിരുന്നു ഇത്.
1989ല്‍ സിക്കിം സന്‍ ഗ്രം പരിഷത്തിനെ നയിച്ചത് നാര്‍ ബഹാദൂര്‍ ഭണ്ഡാരിയായിരുന്നു. 15 വര്‍ഷക്കാലം സിക്കിമിന്റെ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. എന്നാല്‍ 1994ല്‍ ഇദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയും പരാജയപ്പെട്ടതിനെതുടര്‍ന്ന് രാജിവെക്കുകയും ചെയ്തു. പിന്നീട് ഭണ്ഡാരി എസ്.എസ്.പിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു.
2009ല്‍ പവന്‍ കുമാര്‍ ചാംലിംഗ് മുഴുവന്‍ സീറ്റുകളും നേടി സിക്കിമിന്റെ മുഖ്യമന്ത്രിയായി. സംസ്ഥാനത്തെ ഏക ലോക്‌സഭ സീറ്റും എസ്.ഡി.എഫ് സ്വന്തമാക്കി. 2004ലെ തിരഞ്ഞെടുപ്പില്‍ 32 സീറ്റില്‍ 31ഉം നേടി പാര്‍ട്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.
SUMMARY: The Aam Aadmi Party's incredible performance in the 2015 Assembly elections is by far the best show by any political party in the Capital. Before Terrific Tuesday, the Congress - then under the stewardship of incumbent Chief Minister Sheila Dikshit - had in 2003 set this record by winning 47 of the 70 seats on offer with a 48.13 per cent vote share.
Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.