കൂട്ടബലാല്‍സംഗം; മൃതദേഹത്തില്‍ ഹൃദയവും ശ്വാസകോശവുമില്ല; സ്വകാര്യ ഭാഗത്ത് കല്ലുകളും കമ്പുകളും ഉറകളും കണ്ടെത്തി

 


റോഹ്തക്(ഹരിയാന): (www.kvartha.com 08/02/2015) ബുദ്ധിമാന്ദ്യമുള്ള നേപ്പാളി യുവതിയെ അതിക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ബഹു അക്ബര്‍പൂരിലാണ് 28കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതിയെ സഹോദരിയുടെ വീട്ടില്‍ നിന്നും കാണാതായത്. നേപ്പാളിലെ വര്‍ദിയ ജില്ലയില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പാണ് യുവതി സഹോദരിയുടെ വീട്ടിലെത്തിയത്.

കൂട്ടബലാല്‍സംഗം; മൃതദേഹത്തില്‍ ഹൃദയവും ശ്വാസകോശവുമില്ല; സ്വകാര്യ ഭാഗത്ത് കല്ലുകളും കമ്പുകളും ഉറകളും കണ്ടെത്തിഞായറാഴ്ചയാണ് യുവതിയെ കാണാതായത്. ബുധനാഴ്ചയാണ് അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസകോശവും ഹൃദയവും അപ്രത്യക്ഷമായിട്ടുണ്ട്. കൂടാതെ മുഖവും ശരീര ഭാഗങ്ങളും മൃഗങ്ങള്‍ തിന്ന നിലയിലാണ്.

യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്നും കമ്പുകളും കല്ലുകളും ഗര്‍ഭനിരോധന ഉറകളും കണ്ടെത്തിയിട്ടുണ്ട്. റോഹ്തകിലെ പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

മലദ്വാരത്തില്‍ നിന്നും രണ്ട് കല്ലുകള്‍ കണ്ടെടുത്തതായി ഡോക്ടര്‍ എസ്.കെ ദത്തേര്‍വാള്‍ പറഞ്ഞു. യോനിയില്‍ നിന്നും കണ്ടെടുത്ത കമ്പുകള്‍ ഒടിഞ്ഞ കമ്പുകളുടെ ശേഷിപ്പുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ 30 വര്‍ഷത്തെ ഔദ്യോഗീക ജീവിതത്തില്‍ ഇത്തരമൊരു കേസ് ആദ്യമാണെന്നും ദത്തേര്‍വാള്‍ പറഞ്ഞു.

SUMMARY: Unidentified men gangraped and brutalised a 28-year-old mentally-challenged Nepalese woman before killing her at Bahu Akbarpur in Haryana's Rohtak district on Sunday last, the TOI reported.

Keywords: Haryana, Rohtak, Gang Raped, Nepali, Woman, Missing, Heart, Lungs,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia