ഹനുമാന് മൃതസഞ്ജീവനി കൊണ്ടുവന്നപോലെ ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് നല്‍കുമെന്ന് പ്രതീക്ഷ- ബ്രസീല്‍ പ്രസിഡന്റ്
Apr 8, 2020, 17:42 IST
ന്യൂഡെല്‍ഹി: (www.kvartha.com 08.04.2020) ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കിയില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെ മരുന്നിനായി ബ്രസീല്‍ പ്രസിഡന്റും. ലക്ഷ്മണന്റെ ജീവന് രക്ഷിക്കാന്‍ ഹനുമാന് മൃതസഞ്ജീവനി കൊണ്ടുവന്ന് നല്കിയ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സനാരോയുടെ കത്ത്.
എല്ലാ രാജ്യക്കാരും മരുന്നുകള്‍ പരസ്പരം പങ്കുവെച്ച് ഹനുമാന് മൃതസഞ്ജീവനി കൊണ്ടുവന്നപോലെയുള്ള പ്രവൃത്തിയാണ് വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതുകൊണ്ട് ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് ഇന്ത്യ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ജെയര്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കിയില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെ മരുന്ന് കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയിരുന്നു.
Keywords: News, National, New Delhi, India, Narendra Modi, Donald-Trump, Brazil, President, Drugs, Hanuman Jayanti, Brazil Asks India For 'Sanjeevni Booti'
എല്ലാ രാജ്യക്കാരും മരുന്നുകള്‍ പരസ്പരം പങ്കുവെച്ച് ഹനുമാന് മൃതസഞ്ജീവനി കൊണ്ടുവന്നപോലെയുള്ള പ്രവൃത്തിയാണ് വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതുകൊണ്ട് ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് ഇന്ത്യ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ജെയര്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കിയില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെ മരുന്ന് കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.