14കാരിയെ 23കാരന്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പാര്‍പിച്ച് പീഡിപ്പിച്ചത് 25 ദിവസത്തോളം; പ്രതി അറസ്റ്റില്‍
Apr 4, 2022, 18:56 IST
ഗ്വാളിയോര്‍: (www.kvartha.com 04.04.2022) 14കാരിയെ 23കാരന്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പാര്‍പിച്ച് പീഡിപ്പിച്ചത് 25 ദിവസത്തോളം. സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.
തിങ്കളാഴ്ചയാണ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 31 കിലോമീറ്റര്‍ അകലെയുള്ള ഹസ്തിനപുരില്‍ നിന്നും ഞായറാഴ്ചയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സുന്ദര്‍ നഗര്‍ പ്രദേശത്തെ താമസക്കാരിയായ പെണ്‍കുട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാര്‍ച് ഏഴിന് ഒരു സുഹൃത്തിനെ കാണാനെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും പോയത്.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുരാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലില്‍ അവസാനമായി കോള്‍ പോയത് സിംഗ്പൂര്‍ റോഡില്‍ നിന്നാണെന്ന് കണ്ടെത്തിയതായി മുരാര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ശൈലേന്ദ്ര ഭാര്‍ഗവ പറഞ്ഞു.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. പൊലീസ് സ്ഥാപിച്ച 12 സിസിടിവി കാമറകള്‍ തുടര്‍ചയായി പരിശോധിച്ചതോടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബൈക് കണ്ടെത്തി. ബൈക് നമ്പരിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സ്ഥലത്തെത്തി ഇരയെ മോചിപ്പിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എട്ട് മാസം മുമ്പ് സോഷ്യല്‍ മീഡിയ വഴിയാണ് പ്രതിയെ പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളാവുകയും പരസ്പരം ഫോണിലൂടെ സംസാരിക്കുകയും ചെയ്തു. മാര്‍ച് ഏഴിന് പ്രതി പെണ്‍കുട്ടിയെ വിളിച്ച് ബൈകില്‍ വീട്ടിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും അതിക്രമം കാണിക്കുകയും ചെയ്തു. അതിനുശേഷം പ്രതി പെണ്‍കുട്ടിയെ ഹസ്തിനപുരത്തുള്ള അമ്മാവന്റെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പാര്‍പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും തുടര്‍നടപടികള്‍ തുടരുകയാണെന്നും ശൈലേന്ദ്ര ഭാര്‍ഗവ പറഞ്ഞു.
Keywords: Gwalior: 23-year old youth molests 14-year-old girl for around 25 days, Madhya pradesh, News, Local News, Molestation, Accused, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.