ഒറ്റ രാത്രി പോലീസിന്റെ വലയിലായത് 100 പൂവാലന്മാരും 21 ബാര്‍ ഗേള്‍സും

 


ഗുര്‍ഗാവൂണ്‍: (www.kvartha.com 28.09.2015) ഡല്‍ഹിയുടെ ബാങ്കോക്ക് എന്നറിയപ്പെടുന്ന ഗുര്‍ഗാവൂണില്‍ ഒറ്റ രാത്രികൊണ്ട് പോലീസിന്റെ വലയിലായത് നൂറോളം പൂവാലന്മാരും 21 ബാര്‍ ഗേള്‍സും. ശനിയാഴ്ച രാത്രി എം.ജി റോഡില്‍ മാത്രം നടത്തിയ പട്രോളിംഗിലാണ് ഇത്രയും പേര്‍ പിടിയിലായത്.

പിടികൂടിയവരെ മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു. അടുത്ത 6 മാസത്തിനുള്ളില്‍ ഇതേ കുറ്റത്തിന് ഇവര്‍ വീണ്ടും പിടിയിലായാല്‍ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പത്തുപേര്‍ വീതമടങ്ങുന്ന 2 സംഘങ്ങളെയാണ് പോലീസ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ വൈകുന്നേരത്തോടെ മഫ്തിയില്‍ മാളുകളിലും റോഡുകളിലും ചുറ്റും. സംശയം തോന്നുന്നവരെകുറിച്ച് കണ്ട്രൊള്‍ റൂമില്‍ അറിയിക്കും. ഉടന്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയാണ് രീതി.

രാത്രി 10 മണിക്ക് ആരംഭിച്ച റെയ്ഡ് 4 മണിക്കൂര്‍ നീണ്ടു. ഒരു മണിയോടെ ഗുര്‍ഗാവൂണിലെ നിശാക്ലബ്ബുകള്‍ അടച്ചുപൂട്ടും. ഇതിന് ശേഷം ചുറ്റിതിരിഞ്ഞവരാണ് പോലീസിന്റെ വലയിലായത്.
ഒറ്റ രാത്രി പോലീസിന്റെ വലയിലായത് 100 പൂവാലന്മാരും 21 ബാര്‍ ഗേള്‍സും

SUMMARY:
Gurgaon police have detained 100 youth, including 21 bar girls, for their alleged involvement in hooliganism along MG Road on Saturday night.

Keywords: Gurgaon, Bar girls, Romeo, Police,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia