കോണ്‍ഗ്രസ് എം.പി റാവൂ ഇന്ദ്രജിത് സിംഗ് ബിജെപിയിലേയ്ക്ക്

 


ഹരിയാന: ഗൂര്‍ഗാവൂണ്‍ കോണ്‍ഗ്രസ് എം.പി റാവൂ ഇന്ദ്രജിത് സിംഗ് ബിജെപിയില്‍ ചേരും. സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാധ്രയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട റാവൂ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.

തന്റെ 35 വര്‍ഷത്തെ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് റാവൂ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചിരുന്നു.
ഹരിയാനയില്‍ റോബര്‍ട്ട് വാധ്ര വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ ഭൂമിയിടപാട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് റാവൂ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.

കോണ്‍ഗ്രസ് എം.പി റാവൂ ഇന്ദ്രജിത് സിംഗ് ബിജെപിയിലേയ്ക്ക്അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി റാവൂ ബിരേന്ദ്ര സിംഗിന്റെ മകനാണ് റാവൂ ഇന്ദ്രജിത് സിംഗ്. വാധ്രയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എം.പി തന്നെ ആവശ്യപ്പെട്ടത് വന്‍ വിവാദമുയര്‍ത്തിയിരുന്നു.

SUMMARY:
Haryana: Congress leader and Gurgaon MP Rao Inderjit Singh, who had demanded a probe into land deals of UPA chairperson Sonia Gandhi's son-in-law Robert Vadra will be joining Bharatiya Janata Party (BJP) on Thursday.

Keywords: Rao Inderjit Singh, Bharatiya Janata Party, Robert Vadra, Indian National Congress, Sonia Gandhi


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia