Gun Attack | 'പീഡനത്തിന് ഇരയാക്കിയ യുവാവിന്റെ അമ്മയെ വെടിവച്ച് 16കാരി'; പ്രതി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) പീഡനത്തിന് ഇരയാക്കിയ യുവാവിന്റെ അമ്മയെ 16കാരി വെടിവച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയെ അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു. ഡെല്‍ഹിയിലെ ഭജന്‍പുര പ്രദേശത്ത് ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. 2021ല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാവിന്റെ അമ്മയെയാണ് പെണ്‍കുട്ടി വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്.
Aster mims 04/11/2022

Gun Attack | 'പീഡനത്തിന് ഇരയാക്കിയ യുവാവിന്റെ അമ്മയെ വെടിവച്ച് 16കാരി'; പ്രതി അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പോക്‌സോ നിയമപ്രകാരം ഇരുപത്തിയഞ്ചുകാരനായ യുവാവ് ഇപ്പോള്‍ ജയിലിലാണ്. വെടിവയ്പ്പില്‍ പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു മാറ്റി. വെടിയേറ്റ സ്ത്രീ അവര്‍ താമസിച്ചിരുന്ന വീടിനോടു ചേര്‍ന്നു കട നടത്തിവരികയായിരുന്നു.

പെണ്‍കുട്ടി കടയിലേക്ക് കയറിച്ചെന്ന് ഇവരെ വെടിവച്ച ശേഷം ഇറങ്ങി ഓടിയെന്നാണ് വിവരം. വെടിയേറ്റ സ്ത്രീയും അവരുടെ കുടുംബവും പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയും തോക്ക് വീണ്ടെടുക്കുകയും ചെയ്തു.

പീഡനക്കേസില്‍ യുവാവിനെ അറസ്റ്റു ചെയ്ത് ജയിലിലടിച്ചിട്ടും അയാളുടെ അമ്മയെ എന്തിനാണ് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ചോദ്യം. അത് കണ്ടെത്താന്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യേണ്ടതുണ്ട്.

Keywords: 16-year-old Molest survivor shoots at Accused mother in Delhi’s Bhajanpura, held, New Delhi, News, Gun attack, Arrested, Girl, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia