ബി.ജെ.പിയില്‍ വീണ്ടും പോര്: വികസനത്തില്‍ ഗുജറാത്ത് മാത്രമല്ല മാതൃകയെന്ന് മുരളി മനോഹര്‍ ജോഷി
Apr 13, 2014, 15:58 IST
കാണ്‍പൂര്‍: (www.kvartha.com 13.04.2014) ബി.ജെ.പിയിലെ ജോഷി - മോഡി തര്‍ക്കം വീണ്ടും ചര്‍ച്ചയാകുന്നു. വികസനത്തില്‍ ഗുജറാത്ത് മാത്രമല്ല മാതൃകയെന്നും ഗുജറാത്ത് മാതൃക രാജ്യത്ത് അതേപടി നടപ്പിലാക്കാനാകില്ലെന്നും മുരളി മനോഹര്‍ ജോഷി പറഞ്ഞു. ഒരോ സംസ്ഥാനങ്ങളിലും അവിടുത്തെ സാഹചര്യത്തിനനുസരിച്ചായിരിക്കണം വികസനം നടപ്പാക്കേണ്ടതെന്നും മുതിര്‍ന്ന നേതാവ് കൂടിയായ ജോഷി വ്യക്തമാക്കി.
മോഡി തരംഗമെന്ന വിശേഷണത്തെ ജോഷി തള്ളി. രാജ്യത്ത് ബി.ജെ.പിക്ക് അനുകൂലമായുള്ള ഘടകം വ്യക്തിയില്‍ അതിഷ്ഠിതമല്ലെന്നും ജോഷി തുറന്നടിച്ചു. എന്‍.ഡി.എ അധികാരത്തിലേറിയാല്‍ ഗുജറാത്ത് മാത്രമല്ല മാതൃകയായി സ്വീകരിക്കുക. മധ്യപ്രദേശ്, ത്രിപുര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെയും നല്ല മാതൃകകള്‍ സ്വീകരിക്കുമെന്നും ജോഷി പറഞ്ഞു.
ജസ്വന്ത് സിങ് പാര്‍ട്ടി വിടാനുണ്ടായ സാഹചര്യത്തെയും ജോഷി വിമര്‍ശിച്ചു. ബി.ജെ.പിയുടെ പ്രകടനപത്രിക തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്ന ജോഷിയും, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോഡിയും തമ്മില്‍ നേരത്തെ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അവസാനിച്ചുവെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നതിനിടയിലാണ് മോഡിയെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ ജോഷിയുടെ പ്രസ്താവന.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : BJP, Narendra Modi, Gujarat, National, Politics, Murali Manohar Joshi, NDA, Government, Development, Gujarat model of development may not be applicable to every state.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.