Gujarat headache | ഗുജറാത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 5 എ എ പി എം എല്‍ എമാരും ബിജെപിയിലേക്ക്? റിപോര്‍ടുമായി ദേശീയ മാധ്യമങ്ങള്‍

 


അഹ് മദാബാദ്: (www.kvartha.com) ഗുജറാത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം പ്രതീക്ഷിച്ച എഎപിക്ക് ഫലം പ്രഖ്യാപിച്ചപ്പോള്‍ അത്രയ്‌ക്കൊന്നുമില്ലെങ്കിലും 12.92% വോട് ലഭിച്ചിരുന്നു. അഞ്ച് സീറ്റില്‍ വിജയിച്ച് പാര്‍ടി തങ്ങളുടെ സാന്നിധ്യം സംസ്ഥാനത്ത് അറിയിക്കുകയും ചെയ്തിരുന്നു. 

Gujarat headache | ഗുജറാത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 5 എ എ പി എം എല്‍ എമാരും ബിജെപിയിലേക്ക്? റിപോര്‍ടുമായി ദേശീയ മാധ്യമങ്ങള്‍

എന്നാല്‍ ഇപ്പോള്‍ ആംആദ്മി പാര്‍ടിക്ക് വന്‍ തിരിച്ചടി നല്‍കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. പാര്‍ടി ടികറ്റില്‍ വിജയിച്ച അഞ്ച് എംഎല്‍എമാരും നിരന്തരം ബിജെപിയുമായി സമ്പര്‍ക്കത്തിലാണെന്നും വൈകാതെ തന്നെ ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.

ഇതില്‍ ജുനാഗഡ് ജില്ലയിലെ വിശ്വദര്‍ മണ്ഡലത്തില്‍നിന്നു ജയിച്ച എഎപി എംഎല്‍എ ഭൂപത് ഭയാനി ഞായറാഴ്ച തന്നെ പാര്‍ടി ബന്ധം അവസാനിപ്പിച്ച് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും വാര്‍ത്താസമ്മേളനം വിളിച്ച് ബിജെപി പ്രവേശനം പ്രഖ്യാപിക്കുമെന്നും സംസ്ഥാന ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു.

ആം ആദ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഭൂപത് ഭയാനി പറഞ്ഞതായാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ടു ചെയ്തത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നായിരുന്നു ഭൂപത് ഭയാനിയുടെ പ്രതികരണം.

അതേസമയം, ബിജെപി സംസ്ഥാന നേതൃത്വം എംഎല്‍എമാരുമായി ചര്‍ച നടത്തുകയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. ഭൂപത് ഭയാനിക്കു പുറമേ ദെദിയാപദ മണ്ഡലത്തില്‍ നിന്ന് ജയിച്ച ചൈതര്‍ വാസവ, ജംജോധ്പുരില്‍ നിന്ന് ജയിച്ച ഹേമന്ത് ഖാവ, ബോടാഡ് മണ്ഡലത്തില്‍ നിന്ന് ജയിച്ച ഉമേഷ് മകവാന, ഗരിയാധറില്‍ നിന്ന് ജയിച്ച സുധീര്‍ വഘാനി എന്നീ നാലു എഎപി എംഎല്‍എമാരും ബിജെപിയുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്നാണ് വിവരം.

ഇവരുടെ ബിജെപി പ്രവേശനവും വൈകാതെ ഉണ്ടാകുമെന്നു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. ഇതില്‍ മൂന്ന് എംഎല്‍എമാര്‍ ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ടി ടികറ്റില്‍ മത്സരിച്ചത്.

Keywords: Gujarat headache for AAP: 'Five party MLAs in touch with BJP', Ahmedabad, News, Politics, AAP, Press meet, Assembly Election, BJP, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia