മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഇര്‍ഫാന്‍ പഠാന്‍

 


മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഇര്‍ഫാന്‍ പഠാന്‍
ഖേഡ(ഗുജറാത്ത്): കാണികളെ അല്‍ഭുതപ്പെടുത്തി ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ നരേന്ദ്ര മോഡിക്കൊപ്പം പ്രചാരണവേദി പങ്കിടാനെത്തി. ഖേഡയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇര്‍ഫാന്‍ പഠാന്‍ സ്‌റ്റേജിലെത്തിയത്. വഡോദരയില്‍ താമസിക്കുന്ന ഇര്‍ഫാന്‍ പരിക്കിനെത്തുടര്‍ന്നാണ് ക്രിക്കറ്റ് രംഗത്തുനിന്നും മാറി നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിരിക്കുന്ന വേളയില്‍ ഇര്‍ഫാന്റെ രംഗപ്രവേശം പ്രവര്‍ത്തകരെ ആവേശഭരിതരാക്കി.
നാളെയാണ് (ഡിസംബര്‍ 13) ഗുജറാത്തിലെ ആദ്യഘട്ട നിയമസഭാ പോളിംഗ്. ഡിസംബര്‍ 17നാണ് രണ്ടാംഘട്ട പോളിംഗ് നടക്കുന്നത്. ഡിസംബര്‍ 20നാണ് ഫലപ്രഖ്യാപനം നടക്കുന്നത്. മണിനഗറില്‍ നിന്നും മല്‍സരിക്കുന്ന മോഡി ഇത് മൂന്നാം തവണയാണ് നിയമസഭയിലേയ്ക്ക് മല്‍സരിക്കുന്നത്. ഗുജറാത്തില്‍ മതന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കെതിരെ വേര്‍തിരിവും വര്‍ഗ വിവേചനവും നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ ഇര്‍ഫാന്‍ പഠാന്‍ പങ്കെടുത്തത്.

SUMMERY: Kheda, Gujarat: Cricketer Irfan Pathan today sprung a surprise, joining Gujarat Chief Minister Narendra Modi at his election rally in Kheda.

Keywords: National, Gujrath, Assembly election, Cricketer, Irfan Pathan, Sprung a surprise, Joining, Gujarat Chief Minister, Narendra Modi, Election rally, Kheda.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia