10.64 കോടിയുടെ ജി എസ് ടി നികുതി വെട്ടിച്ചെന്ന കേസില്‍ കോസ്‌മെറ്റിക്‌സ് കടയുടമ അറസ്റ്റില്‍

 


ഗുജറാത്: (www.kvartha.com 26.03.2022) 63.46 കോടി രൂപ വിലമതിക്കുന്ന സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ 10.64 കോടി രൂപയുടെ ജിഎസ്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ കോസ്‌മെറ്റിക്, ബ്യൂടി ഉല്‍പന്നം വില്‍ക്കുന്ന സ്ഥാപനത്തിന്റെ ഉടമ അറസ്റ്റില്‍. 

സൂറത് സ്വദേശിയായ എന്‍ആര്‍ ബ്യൂടി വേള്‍ഡ് ഷോപ് ഉടമ മുനവര്‍ ഇസ്മാഈല്‍ മേമനാണ് അറസ്റ്റിലായത്. സംസ്ഥാന ചരക്ക് സേവന നികുതി(GST) വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

10.64 കോടിയുടെ ജി എസ് ടി നികുതി വെട്ടിച്ചെന്ന കേസില്‍ കോസ്‌മെറ്റിക്‌സ് കടയുടമ അറസ്റ്റില്‍

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന ജിഎസ്ടി സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഏതാനും ദിവസം മുമ്പ് സൂറത് നഗരത്തിലെ ചൗട ബസാര്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ആര്‍ ബ്യൂടി വേള്‍ഡ്, എന്‍ആര്‍ ജ്വലേഴ്സ്, എന്‍ആര്‍ ബേന്‍ഗിള്‍സ് ഷോപ്, എന്‍ആര്‍ ഫിറ്റ് ഇന്‍ ഷോപ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

കൂടാതെ സ്ഥാപനത്തിന്റെ ഗോഡൗണിലും ഉടമയുടെയും ബിസിനസ് പങ്കാളികളുടെയും വസതിയില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

എന്‍ആര്‍ ബ്യൂടി വേള്‍ഡ് ഷോപ് ഉടമ തന്റെ വില്‍പന കണക്കുകള്‍ തെറ്റായി രേഖപ്പെടുത്തുകയും ജിഎസ്ടി തീരുവ ഒഴിവാക്കുകയും ചെയ്തതായി പരിശോധനയില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ഇതിനുപുറമെ എന്‍ആര്‍ ബ്യൂടി വേള്‍ഡ് ഷോപില്‍ നിന്ന് പിടിച്ചെടുത്ത കംപ്യൂടറിലെ സോഫ്റ്റ്വെയറില്‍ നിന്ന് വെളിപ്പെടുത്താത്ത വില്‍പന കണക്കുകള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

63.46 കോടി രൂപയുടെ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ വിറ്റതില്‍ 10.64 കോടി രൂപയുടെ ജിഎസ്ടി നികുതി വെട്ടിപ്പ് നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

Keywords: Gujarat: Cosmetics shop owner held for ‘evading’ Rs 10.64-crore GST duty, Gujarat, News, Business Man, Arrested, GST, Cheating, Raid, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia