Tragedy | നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നുവീണ് 8 പേര്‍ക്ക് ദാരുണാന്ത്യം

 



അഹ് മദാബാദ്: (www.kvartha.com) നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നുവീണ് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാതിലെ അഹ് മദാബാദിലാണ് ഞെട്ടിപ്പിക്കുന്ന അപകടം. തകര്‍ന്നുവീണ ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന എട്ട് തൊഴിലാളികളാണ് മരിച്ചത്. പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഴാം നിലയില്‍നിന്നു താഴത്തേക്കു ലിഫ്റ്റ് വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി (സോണ്‍ 1) ലാവിന സിന്‍ഹ പറഞ്ഞു. ഗുജറാത് യൂനിവേഴ്‌സിറ്റി ക്യാംപസിനടുത്തുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. 

Tragedy | നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നുവീണ് 8 പേര്‍ക്ക് ദാരുണാന്ത്യം


രാവിലെ ഏഴരയോടെയുണ്ടായ സംഭവം കെട്ടിടത്തിന്റെ ഉടമ മറച്ചുവയ്ക്കുകയായിരുന്നെന്ന് അഹ് മദാബാദ് മേയര്‍ കെ ജെ പര്‍മാര്‍ പ്രതികരിച്ചു.

You Might Also Like:

Keywords:  News, National, India, Gujarath, Ahmedabad, Accident, Death, Gujarat: 8 dead, 1 critical after lift at under-construction building collapses in Ahmedabad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia