Groww App | പണിമുടക്കി ഗ്രോ ആപ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍!

 


ന്യൂഡെല്‍ഹി: (KVARTHA) പണിമുടക്കി ഫിന്‍ടെക് സേവനമായ ഗ്രോ ആപ്. ചൊവ്വാഴ്ച ഒരു മണിക്കൂറോളം നേരമാണ് സാങ്കേതിക പ്രശ്നം കാരണം ഗ്രോ ആപ് പ്രവര്‍ത്തനരഹിതമായത്. ഇതോടെ ആപില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ വരികയും നിരവധി ഉപഭോക്താക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. 

ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ വെബ് സൈറ്റായ ഐഎഎന്‍എസ് ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. ഓഹരി വിപണിയിലും മ്യൂച്വല്‍ ഫണ്ടിലും എളുപ്പം നിക്ഷേപ സൗകര്യമൊരുക്കുന്ന സേവനങ്ങളിലൊന്നാണ് ഗ്രോ ആപ്.

Groww App | പണിമുടക്കി ഗ്രോ ആപ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍!


സംഭവത്തില്‍ ക്ഷമ ചോദിച്ച അധികൃതര്‍ സാങ്കേതിക പ്രശ്നം പരിഹരിച്ചുവരികയാണെന്ന് വ്യക്തമാക്കി.

'അസൗകര്യം നേരിട്ടതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ടീം ഒരു സാങ്കേതിക പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ടെന്നും അത് ഉടനടി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും താമസിയാതെ തിരികെ എത്തുമെന്നും ബംഗ്ലൂരു ആസ്ഥാനമായുള്ള ഫിന്‍ടെക് സ്റ്റാര്‍ടപ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

പല ഉപഭോക്താക്കള്‍ക്കും ഒരു മണിക്കൂറോളം നേരം ഗ്രോ ആപില്‍ ലോഗിന്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ചിലര്‍ ഗ്രോ ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് നോക്കിയെങ്കിലും ഫലമുണ്ടായില്ല. ആപ് ക്രാഷായെന്നും നഷ്ടമുണ്ടായെന്നും അറിയിച്ച ഒരു ഉപഭോക്താവ് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് എക്സില്‍ പോസ്റ്റ് പങ്കുവെച്ചു.

രണ്ട് ദിവസത്തെ അവധിക്ക് ശേഷം ചൊവ്വാഴ്ചയാണ് വിപണി വീണ്ടും സജീവമായത്. സെകന്‍ഡുകളുടെ വ്യത്യാസത്തില്‍ വന്‍ തുക നഷ്ടമാകാനിടയുള്ളതിനാല്‍ ആപ് വഴി തത്സമയം നിക്ഷേപത്തിന്റെ വളര്‍ച വിലയിരുത്തേണ്ടതുണ്ട്. എന്നാല്‍ ആപ് പ്രവര്‍ത്തന രഹിതമായതോടെ പലര്‍ക്കും അത് സാധിക്കാതെ വന്നു. ഇതോടെയാണ് കംപനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തുവന്നത്.

2023 സാമ്പത്തിക വര്‍ഷം 1277 കോടിയുടെ വരുമാനമാണ് ഗ്രോ ആപ് നേടിയത്. 266 ശതമാനം വളര്‍ചയാണുണ്ടായത്. എതിരാളിയായ സെറോദയുടെ വരുമാനം 448.7 കോടിയാണ്.

Keywords: Groww faces technical glitches, users complain of login issues on app, New Delhi, News, Grow Faces Technical Glitches, Compensation, Business, Application, Media, Report, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia