നവവരന് അപസ്മാരം; മണവാട്ടി വിവാഹചടങ്ങിനെത്തിയ അതിഥിയെ വിവാഹം ചെയ്തു
Feb 18, 2015, 11:57 IST
രാംപൂര്‍: (www.kvartha.com 18/02/2015) കല്യാണമണ്ഡപത്തില്‍ വച്ച് നവവരന് അപസ്മാരരോഗം. കുപിതയായ മണവാട്ടി ചടങ്ങിനെത്തിയ അതിഥിയെ വിവാഹം ചെയ്തു. രാംപൂറിലായിരുന്നു സംഭവം. വീട്ടുകാര്‍ തീരുമാനിച്ചുറച്ചത് പ്രകാരം മൊറാദാബാദ് സ്വദേശിയായ ജഗല്‍ കിഷോറിന്റെയും രാംപൂരിലെ ഇന്ദിരയുടെയും വിവാഹം നടക്കാനിരിക്കേ വേദിയില്‍ വച്ചാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
വരണമാല്യം ചാര്‍ത്താനൊരുങ്ങവേ ജഗല്‍ കിഷോറിന് അപസ്മാരം പിടിപ്പെട്ട് തറയില്‍ വീഴുകയായിരുന്നു.ഉടന്‍ത്തന്നെ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വരന്റെ രോഗവിവരം മറച്ചുവച്ച വീട്ടുകാരോട് ദേഷ്യപ്പെട്ട യുവതി അയാളെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നറിയിക്കുകയും വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധു കൂടിയായ ഹര്‍പാല്‍ സിങ് എന്നയാളെ വരനായി തെരഞ്ഞെടുക്കുകയുമായിരുന്നു. അങ്ങനെ ഇന്ദിരയും ഹര്‍പാലും വിവാഹിതരായി
ആശുപത്രിയില്‍ നിന്ന് തന്നെ വിവാഹം ചെയ്യാനായി കാത്തിരിക്കുന്ന ഇന്ദിരയെ പ്രതീക്ഷിച്ച് വിവാഹവേദിയില്‍ തിരിച്ചെത്തിയ കിഷോര്‍ മറ്റൊരാളെ വിവാഹം ചെയ്ത ഇന്ദിരയെയാണ് കണ്ടത്. തുടര്‍ന്ന്,രാംപൂരിലെ മിലക് സ്റ്റേഷനില്‍ ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് മറ്റു ബന്ധുക്കളുടെ പ്രേരണയാല്‍ പിന്‍വലിക്കുകയുമായിരുന്നു
Also Read: സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Keywords: Grooms, Bride, wedding, Marriage, Stage, Family, hospital, Youth, Woman, FIR, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.