ഡെല്‍ഹി: (www.kvartha.com 09/02/2015) അംബാനി സഹോദരന്‍മാര്‍ അടക്കമുള്ള കോടീശ്വരന്‍മാര്‍ക്ക് ജനീവയിലെ എച്ച്. എസ്.ബി.സി ബാങ്കിലുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകള്‍ പുറത്തുവന്നെങ്കിലും ഇവര്‍ക്കെതിരെ ഉടന്‍ നടപടിയൊന്നുമുണ്ടാകില്ലെന്ന് സൂചന. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ നടപടി എടുക്കൂ എന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റി ഇതേക്കുറിച്ച് പ്രതികരിച്ചത്.
ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലാണ് അംബാനിടയടക്കമുള്ള കോടീശ്വരന്‍മാരുടെ വിദേശബാങ്കിലുള്ള അക്കൗണ്ടിനെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അംബാനി സഹോദരങ്ങള്‍ക്ക് 164 കോടി രൂപവീതവും മലയാളിയും കണ്ണൂര്‍ സ്വദേശിനിയുമായ ആനി മെല്‍വെര്‍ഡിന് ഒരു ലക്ഷം ഡോളറും നിക്ഷേപമുണ്ടെന്നാണ് വിവരം.
2011 ല്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 628 പേരുകളുടെ ലിസ്റ്റ് സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ അംബാനി സഹോദരങ്ങള്‍ ഉള്‍പെടെയുള്ളവരുടെ പേരുകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 1195 അക്കൗണ്ടുകളിലുള്ള പണത്തിന്റെ ഉറവിടമാണ് പുറത്തായിരിക്കുന്നത്.
കള്ളപ്പണക്കാരുടെ ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ 350 പേരുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യത്തില്‍ മാര്‍ച്ച് 31നകം പരിശോധന പൂര്‍ത്തിയാകുമെന്നും അനധികൃത നിക്ഷേപമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
സ്വിസ് ബാങ്ക് നിക്ഷേപമുള്ള 100 ഇന്ത്യക്കാരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഫ്രഞ്ച് അധികൃതര്‍ നല്‍കിയ പട്ടികയേക്കാള്‍ ഇരട്ടിയോളം പേരുകളാണ് പുറത്തു വന്നിരിക്കുന്നത്. കള്ളപ്പണം പുറത്തുകൊണ്ടു വരാന്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് തയാറാണെന്ന് കഴിഞ്ഞദിവസം സ്വിറ്റ്‌സര്‍ലന്‍ഡ് പറഞ്ഞിരുന്നു.

Also Read:
പ്രമുഖ വ്യവസായി ഹരി റായ് കാമത്ത് നിര്യാതനായി
Keywords: Govt. to probe new Indian names in HSBC list: Jaitley, Mukesh Ambani, Minister, Brothers, Malayalees, Kannur, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.