ബന്ധുക്കള്‍ക്ക് അഫ്സല് ഗുരുവിന്റെ ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ സൗകര്യമൊരുക്കും
Feb 12, 2013, 13:30 IST
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമിച്ചതിന് സര്‍ക്കാര്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ കബറിടത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവസരമൊരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ സിംഗ് പറഞ്ഞു. തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിനെ ജയിലില്‍ തന്നെ കബറടക്കുകയായിരുന്നു.
അഫ്സല് ഗുരുവിന്റെ മൃതദേഹം വിട്ടുകൊടുക്കണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച രാവിലെയാണ് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത്.
Keywords: National news, New Delhi, The government, Family, Afzal Guru, Hanged, Buried, Delhi's Tihar Jail, Allowed, Pray at his grave
അഫ്സല് ഗുരു ഉപയോഗിച്ചിരുന്ന വസ്തുവകകള്‍ വീട്ടുകാര്‍ക്ക് കൈമാറുമെന്നും ആര്.കെ സിംഗ് പറഞ്ഞു. അഫ്സല് ഗുരുവിനെ തൂക്കിലേറ്റുന്നതിനെക്കുറിച്ച് ജയിലധികൃതര്‍ കശ്മീരിലുള്ള വീട്ടുകാര്‍ക്ക് കത്തയച്ചിരുന്നുവെങ്കിലും ഇന്നലെ മാത്രമാണ് കത്ത് അവര്‍ക്ക് ലഭിച്ചത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ തീരുമാനം.
അഫ്സല് ഗുരുവിന്റെ മൃതദേഹം വിട്ടുകൊടുക്കണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച രാവിലെയാണ് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത്.
Keywords: National news, New Delhi, The government, Family, Afzal Guru, Hanged, Buried, Delhi's Tihar Jail, Allowed, Pray at his grave
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.