Portal | കർഷകർക്ക് ശുഭവാർത്ത! സബ്‌സിഡിയുള്ള വായ്പ എടുക്കുന്നത് ഇനി എളുപ്പമാകും; പുതിയ പോർട്ടൽ ആരംഭിച്ച് കേന്ദ്രസർക്കാർ; എങ്ങനെ പ്രയോജനം നേടാമെന്ന് അറിയാം
Sep 21, 2023, 09:57 IST
ന്യൂഡെൽഹി: (www.kvartha.com) കർഷകർക്ക് എളുപ്പത്തിൽ സബ്‌സിഡിയുള്ള വായ്പകൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ 'കിസാൻ റിൻ പോർട്ടൽ' (Kisan Rin Portal) ആരംഭിച്ചിരിക്കുകയാണ്. ഇതോടെ കിസാൻ ക്രെഡിറ്റ് കാർഡുള്ള (KCC) കർഷകർക്ക് എളുപ്പത്തിൽ വായ്പ ലഭിക്കും. രാജ്യത്തെ കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ വായ്പ നൽകാൻ ലക്ഷ്യമിട്ടുള്ള 'കിസാൻ റിൻ പോർട്ടൽ' ധനമന്ത്രി നിർമ്മല സീതാരാമനും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ചേർന്നാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. സെപ്‌റ്റംബർ 19ന് പദ്ധതിക്ക് തുടക്കം കുറിച്ചു.
വായ്പ വിതരണം, പലിശ, പ്രധാനമന്ത്രി കിസാൻ യോജന എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോർട്ടലിൽ കർഷകർക്ക് ലഭിക്കും. നേരത്തെ ഈ സൗകര്യം പോർട്ടലിൽ ഉണ്ടായിരുന്നില്ല. പണമിടപാടുകാരിൽ നിന്ന് വായ്പയെടുക്കുന്നതിന് പകരം കർഷകർക്ക് കുറഞ്ഞ നിരക്കിൽ ബാങ്കുകളിൽ നിന്ന് കാർഷിക വായ്പ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതേസമയം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുമായി ബന്ധപ്പെട്ട കർഷകർക്ക് കൂടുതൽ കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകും. ഒന്നരക്കോടിയോളം ഗുണഭോക്താക്കളായ കർഷകർക്കാണ് കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
കിസാൻ ക്രെഡിറ്റ് കാർഡ്
1998ലാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം കർഷകർക്ക് നാല് ശതമാനം പലിശ നിരക്കിൽ ബാങ്കുകൾ വായ്പ നൽകുന്നു. പ്രധാനമന്ത്രി കിസാൻ യോജന ആരംഭിച്ചത് ഇന്ത്യാ ഗവൺമെന്റും റിസർവ് ബാങ്കും നബാർഡും ചേർന്നാണ്. ഇന്ത്യയിലെ എല്ലാ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡിന് കീഴിൽ വായ്പ എടുക്കാൻ അർഹതയുണ്ട്.
Keywords: News, National, New Delhi, Kisan Rin Portal, Farmers, Subsidised Loans, Govt Launched Kisan Rin Portal To Help Farmers Get Subsidised Loans.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.