ന്യൂഡല്‍ഹി:(www.kvartha.com 09.11.20141) ഇന്ത്യയിലെവിടേക്കും മൊബൈല്‍ നമ്പര്‍ മാറ്റാവുന്ന പുതിയ സംവിധാനം 2015 മേയ് മൂന്നു മുതല്‍ നടപ്പാക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി. ഡല്‍ഹിയിലോ കേരളത്തിലോ മറ്റേതു സംസ്ഥാനത്തോ എടുത്ത മൊബൈല്‍ നമ്പറുകള്‍ മാറാതെ, അതത് സര്‍ക്കിളുകളില്‍ കമ്പനി മാറാവുന്ന വിധത്തില്‍ 'മൊബൈല്‍ പോര്‍ട്ടബിലിറ്റി'സംവിധാനം ഇപ്പോഴുണ്ട്.
എന്നാല്‍, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ഉപയോക്താവ് താമസം മാറുന്നതിനൊപ്പം, അതുവരെ ഉപയോഗിച്ചു വന്ന മൊബൈല്‍ നമ്പര്‍ നിലനിര്‍ത്താന്‍ ഇപ്പോള്‍ ക്രമീകരണമില്ല. ഈ പോരായ്മ ആറു മാസത്തിനകം മാറ്റാനാണ് ടെലികോം വകുപ്പ് മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.
'ഫുള്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി' കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞില്ല. സംസ്ഥാനമോ ടെലികോം സര്‍ക്കിളോ വിട്ട് വേറൊരിടത്തേക്കു പോകുന്ന വരിക്കാര്‍ക്ക് നമ്പര്‍ മാറേണ്ടി വരില്ലെന്നതാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യത്തിന്റെ നേട്ടം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Mobile Number, May, New Delhi, Company, Telecom, Kerela, Circle, Portabilty, Full, April, Govt asks telcos to implement full MNP by May
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.