ആധാര്‍ കാര്‍ഡ്: വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
Oct 4, 2013, 13:18 IST
ഡല്‍ഹി: പാചക വാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി നല്കി. ഇതുസംബന്ധിച്ചുള്ള ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും. കോടതി വിധി സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സപ്തംബര്‍ 23നാണ് പാചകവാതക സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ആധാര്‍ കാര്‍ഡ് ഇല്ലെന്ന കാരണം കൊണ്ട് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പാചകവാതക സബ്സിഡി കൂടാതെ വിവാഹ രജിസ്ട്രേഷന്, വസ്തു വില്പന, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കെല്ലാം കേന്ദ്ര ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡുകള്‍ ലഭിക്കാതെ വരുകയും പോസ്റ്റല്‍ വഴിയുള്ള ഇവയുടെ വിതരണം തടസപ്പെടുന്നതും ആളുകളുടെ എതിര്‍പിന് കാരണമായിരുന്നു. മാത്രമല്ല കാര്‍ഡില്‍ വ്യക്തികളുടെ പേരുവിവരം രേഖപ്പെടുത്തിയതിലും ഗുരുതരമായ പിഴവുകളാണ് വരുത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട്
കര്‍ണാടക ഹൈക്കോടതി മുന്‍ജഡ്ജി കെ.എസ്.പുട്ടപ്പയുടെ ഹര്‍ജിയിലാണ് ആധാര്‍ നിര്ബന്ധമില്ലെന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധി കേന്ദ്ര ഗവണ്മെന്റിന് ശക്തമായ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് വിധിക്ക് വ്യക്തത വേണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Also Read:
തായലങ്ങാടിയില്‍ തീയിട്ട സംഭവം; 3 പേര്‍ക്കെതിരെ കേസ്
Keywords: Not compulsory, Certificate, New Delhi, Supreme Court of India, Aadhar Card, Justice, Court Order, Marriage, Karnataka, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.