ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷപത്തിന് അനുമതി

 


ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷപത്തിന് അനുമതി
ന്യൂഡല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി. ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനാണ് തീരുമാനം. വ്യോമയാന രംഗത്ത് വിദേശനിക്ഷപത്തിനുള്ള നിബന്ധനകളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഡി ടി എച്ച്, കേബിള്‍ ടി വി മേഖലകളിലും വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനമായി.

ഇതേസമയം, മന്ത്രിസഭാ തീരുമാനത്തിനെതിരെ മമതാ ബാനര്‍ജി രംഗത്തെത്തി. 72 മണിക്കൂറിനകം തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍  കേന്ദ്ര സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിക്കുമെന്ന് മമത മുന്നറിയിപ്പ് നല്‍കി.

ഡീസല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കുകയും സബ്‌സിഡിയോടെ പാചകവാതക വിതരണം നിയന്ത്രിക്കുകയും ചെയ്ത ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപത്തിനുള്ള തീരുമാനവും എടുത്തിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം വേണമോയെന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

SUMMARY: After months of dithering on the economy, India's beleaguered government roared back to life in dramatic fashion on Friday, announcing big bang reforms as part of package of measures aimed at reviving growth and staving off a ratings downgrade.

key words: economy,  government , package ,measures, subsidized diesel, the government ,foreign investment, airline, broadcasters, political gridlock
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia