GN Azad | ഗുജറാത്, ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എഎപിക്ക് കഴിയില്ല, കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്ന് ഗുലാം നബി ആസാദ്
Nov 6, 2022, 20:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാത്, ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും ബിജെപിയെ നേരിടാന്‍ ആം ആദ്മി പാര്‍ടിക്കാവില്ലെന്നും ഡെമോക്രാറ്റിക് ആസാദ് പാര്‍ടി അധ്യക്ഷന്‍ ഗുലാം നബി ആസാദ്. ഡെല്‍ഹിയില്‍ മാത്രമുള്ള ഒരു പാര്‍ടി മാത്രമാണ് എഎപി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ഫ്രലപ്രദമായ ഭരണം നടത്താന്‍ എഎപിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ മതേതരത്വ നയത്തിന് എതിരല്ല. സംഘടനാ കാര്യങ്ങളിലെ പോരായ്മയാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാതിലും ഹിമാചലിലും മികച്ച പ്രകടനം കോണ്‍ഗ്രസ് കാഴ്ചവെക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പാര്‍ടി രൂപീകരിച്ച ഗുലാം നബി ആസാദ് ആദ്യമായാണ് കോണ്‍ഗ്രസിനെ പിന്തുണക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചയുടന്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പുതിയ പാര്‍ടി രൂപീകരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു. ബിജെപിയിലേക്ക് പോകില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കൃത്യം ഒരു മാസം തികയുമ്പോഴായിരുന്നു ഡെമോക്രാറ്റിക് ആസാദ് പാര്‍ടിക്ക് അദ്ദേഹം രൂപം നല്‍കിയത്.
Keywords: 'Only Congress Can...': GN Azad's Praise Months After Quitting Party, New Delhi, News, Politics, Congress, BJP, AAP, Assembly Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

