ഖര്‍ വാപസി: 50 കുടുംബങ്ങളെ കബളിപ്പിച്ച് മതം മാറ്റിയെന്ന് ന്യൂനപക്ഷ കമ്മീഷന്‍

 


ആഗ്ര: (www.kvartha.com 03/02/2015) ആഗ്രയില്‍ നടന്ന കൂട്ടമതപരിവര്‍ത്തന ചടങ്ങില്‍ ഹിന്ദുമതം സ്വീകരിച്ച 50 മുസ്ലീം കുടുംബങ്ങളെ കബളിപ്പിച്ച് മതം മാറ്റുകയായിരുന്നുവെന്ന് യുപി ന്യൂനപക്ഷ കമ്മീഷന്‍.
നിരക്ഷരരും പാവപ്പെട്ടവരുമായ മുസ്ലീം കുടുംബങ്ങളെ പറഞ്ഞുപറ്റിച്ച് ഹിന്ദുസംഘടന വഞ്ചിക്കുകയായിരുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.

ഖര്‍ വാപസി: 50 കുടുംബങ്ങളെ കബളിപ്പിച്ച് മതം മാറ്റിയെന്ന് ന്യൂനപക്ഷ കമ്മീഷന്‍ഹിന്ദു ജാഗരണ്‍ സമിതിയുടെ മേല്‍നോട്ടത്തിലായിരുന്നു ആഗ്രയില്‍ കൂട്ടമതപരിവര്‍ത്തനം നടന്നത്. ഡിസംബര്‍ 8നായിരുന്നു ഇത്. അതേസമയം ഹിന്ദുമതം സ്വീകരിച്ചെന്ന് പറയപ്പെടുന്ന കുടുംബങ്ങള്‍ ഇപ്പോഴും മുസ്ലീങ്ങളായി തുടരുകയാണെന്നാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പറയുന്നത്.

ആഗ്രയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ വീടില്ലാത്ത ഓരോ കുടുംബത്തിനും വീട് നല്‍കുന്നുണ്ടെന്നായിരുന്നു ഹിന്ദു ജാഗരണ്‍ സമിതി പറഞ്ഞത്. ഇതനുസരിച്ച് പരിപാടിക്കെത്തിയ കുടുംബങ്ങളെ മതപരിവര്‍ത്തന ചടങ്ങുകള്‍ ചെയ്യിപ്പിക്കുകയായിരുന്നു. വാസ്തവമറിയാതെ ഇവര്‍ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. പിറ്റേന്നായിരുന്നു ആഗ്രയില്‍ കൂട്ടമതപരിവര്‍ത്തനം നടന്നുവെന്ന് വാദവുമായി ജാഗരണ്‍ സമിതി രംഗത്തെത്തിയത് ന്യൂനപക്ഷ കമ്മീഷന്റെ 18 പേജുള്ള റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

SUMMARY: Questioning the legitimacy of the Agra "conversion" incident, the Uttar Pradesh Commission for Minorities has termed it a "fraud perpetrated on the 50 poor, illiterate Muslim families by a Hindu outfit".

Keywords: Agra Conversion, Families, Lured, Hindu Jagran Samiti, Uttar Pradesh, Minority Commission, Ghar Vapasi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia