ഡല്‍ഹി: സ്വവര്‍ഗാനുരാഗം നിരോധിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ്. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധവും അതേസമയം ക്രിമിനല്‍ കുറ്റവുമാണെന്നാണ് സുപ്രീംകോടതി വിധിച്ചത്. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമല്ലെന്ന് കാണിച്ച് ഡല്‍ഹി ഹൈക്കോടതി 2009ല്‍ പുറപ്പെടുവിച്ച വിധി തള്ളിക്കൊണ്ടാണു സുപ്രീംകോടതിയുടെ വിധി.
ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 16 ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന അവസരത്തിലാണ് സുപ്രീം കോടതി ഇത്തരത്തിലുള്ള വിധി പ്രസ്താവിച്ചത്. ഈ കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷവും ഒന്‍പതു മാസവും കഴിഞ്ഞാണു സുപ്രീംകോടതി വിധി .
ജസ്റ്റിസുമാരായ ജി.എസ് സിംഗ്വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഐപിസി സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണെന്നും അത് പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങള്‍ക്കെതിരാണെന്നും കോടതി വ്യക്തമാക്കി.
ഐപിസി സെക്ഷന്‍ 377 നിലനില്‍ക്കുന്നതാണ്. ഭരണഘടന മറികടന്ന് കോടതിക്ക് ഉത്തരവിടാനാവില്ല. സര്‍ക്കാരിന് വേണമെങ്കില്‍ നിയമത്തില്‍ ഭേദഗതി വരുത്താമെന്നും വിഷയത്തില്‍ പാര്‍ലമെന്റിന് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം വിധി ദൗര്‍ഭാഗ്യകരമാണെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്വവര്‍ഗാനുരാഗ സംഘടനകള്‍ പ്രതികരിച്ചു.
പ്രകൃതിവിരുദ്ധ ലൈംഗികത കുറ്റമാണെന്നു വ്യക്തമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയത്. എന്നാല്‍ ഈ വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റകരം തന്നെയാണെന്നു സുപ്രീംകോടതി വ്യക്തമാക്കി.
സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്ന് ആദ്യം നിലപാടെടുത്ത കേന്ദ്ര സര്‍ക്കാര്‍
പിന്നീട് നിലപാട് മാറ്റിയിരുന്നു. സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ സ്വവര്‍ഗാനുരാഗികള്‍ 2001 മുതല്‍ തുടരുന്ന നിയമ പോരാട്ടങ്ങള്ക്കാണു സുപ്രീംകോടതി വിധിയോടെ അവസാനമാകുന്നത്.
അതേസമയം വിധി ദൗര്‍ഭാഗ്യകരമാണെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും സ്വവര്‍ഗാനുരാഗ സംഘടനകള്‍ പ്രതികരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ബന്തിയോട് കൂട്ടിയിടിച്ച ബൈക്കുകളില്‍ ലോറി കയറി 3 പേര് മരിച്ചു
Keywords: Gay sex illegal, says Supreme Court, sets aside high court order,Supreme Court of India, New Delhi, Justice, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.