Adani Investment | ഗുജറാത്തിൽ വൻ പദ്ധതികളുമായി ഗൗതം അദാനി; അടുത്ത 5 വർഷത്തിനുള്ളിൽ 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും; ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കും

 


ഗാന്ധിനഗർ: (KVARTHA) അദാനി ഗ്രൂപ്പ് ഗുജറാത്തിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു. 2025ഓടെ ഗുജറാത്തിൽ ഗ്രൂപ്പ് 55,000 കോടി രൂപയും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി രൂപയിലധികവും നിക്ഷേപിക്കും. ഗാന്ധിനഗറിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇക്കാര്യം അറിയിച്ചത്. നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നിക്ഷേപം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
  
Adani Investment | ഗുജറാത്തിൽ വൻ പദ്ധതികളുമായി ഗൗതം അദാനി; അടുത്ത 5 വർഷത്തിനുള്ളിൽ 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും; ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകമെമ്പാടുമുള്ള വൻകിട വ്യവസായികളും നിരവധി കേന്ദ്രമന്ത്രിമാരും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാനും ഉച്ചകോടിയിലെ സാന്നിധ്യമാണ്. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല, അത് രൂപപ്പെടുത്തുകയും ചെയ്യുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ 2047ഓടെ സമ്പൂർണ വികസിത രാജ്യമായി മാറുകയാണ്. പ്രധാനമന്ത്രി ഇന്ത്യയെ ലോക ഭൂപടത്തിൽ വലിയ ശക്തിയായി മാറ്റുകയും സ്വയം പര്യാപ്തമാക്കുകയും ചെയ്യുന്നു', ചടങ്ങിൽ ഗൗതം അദാനി പറഞ്ഞു.



കച്ചിലെ ഖവ്രയിൽ ലോകത്തിലെ ഏറ്റവും വലിയ ഊർജ പാർക്ക് നിർമിക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിട്ടുണ്ട്. 725 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 30 ഗിഗാവാട്ട് ശേഷിയുള്ള ഈ എനർജി പാർക്ക് ബഹിരാകാശത്തുനിന്നും കാണാൻ കഴിയും. സ്വയം പര്യാപ്തമായ ഇന്ത്യക്കായി തങ്ങൾ ഹരിത വിതരണ ശൃംഖല വിപുലീകരിക്കുകയാണെന്ന് ഗൗതം അദാനി പറഞ്ഞു. ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഊർജ ആവാസവ്യവസ്ഥയാണ് തങ്ങൾ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളാർ പാനലുകൾ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ, ഗ്രീൻ അമോണിയ, പിവിസി, സിമന്റ്, കോപ്പർ ഉൽപ്പാദനം എന്നിവയുടെ വിപുലീകരണവും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഉച്ചകോടിയിൽ വാഗ്ദാനം ചെയ്ത 55,000 കോടിയിൽ 50,000 കോടി രൂപ അദാനി ഗ്രൂപ്പ് ഇതിനകം നിക്ഷേപിച്ചുവെന്നും പ്രത്യക്ഷവും പരോക്ഷവുമായ 25,000 തൊഴിലവസരങ്ങൾ എന്ന ലക്ഷ്യത്തെ മറികടക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

2014 മുതൽ, ജിഡിപിയിൽ ഇന്ത്യ 185 ശതമാനം വളർച്ചയും പ്രതിശീർഷ വരുമാനത്തിൽ 165 ശതമാനം വളർച്ചയും നേടിയിട്ടുണ്ട്, ഇത് ഭൗമരാഷ്ട്രീയ സ്ഥിതി ഗതികൾ, കോവിഡ് മഹാമാരി സംബന്ധമായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ സമാനതകളില്ലാത്തതാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അതിശയിപ്പിക്കുന്ന പ്രകടനമാണ് വൈബ്രന്റ് ഗുജറാത്തെന്നും അദാനി പറഞ്ഞു.

Keywords: News, National, Gujarat, Adani Group's, Invest, Economic Growth, Prime Minister Narendra Modi, Gautam Adani vows to invest Rs 2 lakh crore, create over 1 lakh jobs in Gujarat in next 5 years.
< !- S TART disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia