African Union | ഇനി ജി21; ജി20 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ആഫ്രികന്‍ യൂനിയന്‍ സ്ഥിരാംഗം; വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്ന് ആവശ്യപ്പെട്ടത് ഇന്‍ഡ്യ
Sep 9, 2023, 13:10 IST
ന്യൂഡെല്‍ഹി: (www.kvartha.com) ജി20 ഉച്ചകോടിയില്‍ ആഫ്രികന്‍ യൂനിയന്‍ ഇനി സ്ഥിരാംഗം. 55 അംഗരാജ്യങ്ങളുള്ള ആഫ്രികന്‍ യൂനിയന് യൂറോപ്യന്‍ യൂനിയന്റെ അതേ സ്ഥാനമാണ് ലഭിക്കുക. ഇതോടെ ജി20, ജി21 കൂട്ടായ്മയാകും. നിലവില്‍ ജി20 ഉച്ചകോടിക്കായി ക്ഷണം ലഭിച്ചിട്ടുള്ള രാജ്യാന്തര സംഘടനകളില്‍ ഒന്നാണ് ആഫ്രികന്‍ യൂനിയന്.
ആഫ്രികന്‍ യൂനിയനെ അംഗമാക്കണമെന്ന് ജൂണില്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്നത് ഇന്‍ഡ്യയുടെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു. ഇന്നത്തെ ഉച്ചകോടിയുടെ തുടക്കത്തിലും പ്രധാനമന്ത്രി ഇക്കാര്യം അവതരിപ്പിച്ചു.
നിലവില്‍ ജി20 കൂട്ടായ്മയില്‍ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനുമാണ് അംഗങ്ങള്‍. ആഗോള ജിഡിപിയുടെ 85% വരുന്ന ലോകരാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍. കൊമോറോസ് ആണ് ഉച്ചകോടിയില്‍ ആഫ്രികന്‍ യൂനിയനെ പ്രതിനിധീകരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ രാജ്യത്തിന്റെ പേര് 'ഭാരത്' എന്ന് പ്രദര്‍ശിപ്പിച്ചത് ചര്‍ചയായി. 'ഇന്‍ഡ്യ' ഒഴിവാക്കി രാജ്യത്തിന്റെ പേര് 'ഭാരത്' എന്നു മാത്രമാക്കാന്‍ കേന്ദ്ര സര്‍കാര്‍ നീക്കം നടത്തുന്നുവെന്ന റിപോര്‍ടുകള്‍ക്കിടെയാണു നിര്‍ണായക നടപടി.
ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു പ്രയോഗിച്ചതിനു പിന്നാലെയാണിത്. പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തില്‍ ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനത്തിലാണു മോദിയുടെ ഇരിപ്പിടത്തില്‍ ജി20 ലോഗോയുള്ള ബോര്‍ഡില്‍ 'ഭാരത്' എന്നെഴുതിയത് സ്ഥാപിച്ചത്. ഇതിനൊപ്പം ദേശീയപതാകയും വച്ചിരുന്നു.
നേരത്തേ, മോദിയുടെ ഇന്‍ഡൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്' എന്നാക്കിയിരുന്നു. 'ഇന്‍ഡ്യ അതായത്, ഭാരത് സംസ്ഥാനങ്ങളുടെ ഒരു യൂനിയനായിരിക്കുന്നതാണ്' എന്നാണു ഭരണഘടനയുടെ ഒന്നാം വകുപ്പ്. എന്നാല്‍, ഇന്‍ഡ്യയെന്നത് ബ്രിടീഷുകാര്‍ നല്‍കിയ പേരാണെന്നും സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാലത്തിന്റെ നീക്കിയിരിപ്പായ ഈ പേര് ഉപേക്ഷിക്കണമെന്നുമാണ് ബിജെപിയുടെ വാദം.
Keywords: News, National, National-News, News-Malayalam, G20, G21, New Delhi, National News, Prime Minister, Narendra Modi, Agenda, Bilateral, Bharat, African Union, Permanent Member, G20 admits African Union as permanent member at New Delhi summit.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.