4 വയസ്സുകാരനെ ബലി നല്‍കി; മന്ത്രവാദിയെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചു

 


ഹൈദരാബാദ്: (www.kvartha.com 01.10.2015) മന്ത്രവാദത്തിനിടെ നാലുവയസ്സുകാരനെ തലയറുത്ത് ബലി നല്‍കിയ മന്ത്രവാദിയെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ വാലെറ്റിവരിപള്ളം മണ്ഡല്‍ പോകുരു കോളനിയിലാണ് സംഭവം.
ഗ്രാമത്തിലെ അങ്കണവാടിയില്‍ പോയ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയി ബലി നല്‍കിയത്. എല്‍ മഹേന്ദ്രയുടെയും ആദിലക്ഷ്മിയുടെയും മകന്‍  എല്‍.മനുസാഗറിനെയാണ് ബലി നല്‍കിയത്.

അംഗണ്‍വാടിയില്‍ നിന്നും മകന്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്താവുന്നത്. തിരുമല റാവു എന്നയാളാണ്  കുട്ടിയെ അങ്കണവാടിയില്‍ നിന്നും വിളിച്ചുകൊണ്ടുവന്നതെന്നറിഞ്ഞതോടെ ബന്ധുക്കള്‍ അയാളുടെ വീട്ടിലെത്തി നടത്തിയ തെരച്ചിലിലാണ്  മനുസാഗറിന്റെ തലയറുത്ത ശരീരം രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്.

ഇതോടെ റാവു സ്ഥലംവിട്ടു. ഒരു പാത്രത്തില്‍ നിറയെ രക്തവും ശേഖരിച്ചിട്ടുണ്ടായിരുന്നു. മകന്റെ
ചേതനയറ്റ ശരീരം കണ്ട് അലറിവിളിച്ച മാതാപിതാക്കള്‍ അവിടെത്തന്നെ ബോധം കെട്ടുവീണു. ഓടിയെത്തിയ നാട്ടുകാര്‍ റാവുവിനെ കണ്ടെത്തി മന്ത്രവാദിയെന്ന് ആരോപിച്ച് മര്‍ദിക്കുകയും ജീവനോടെ കത്തിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ അയാളെ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ആദിലക്ഷ്മിയുടെ പരാതിയനുസരിച്ച് പോലീസ് റാവുവിനെതിരെ കേസെടുത്തു. കുട്ടിയുടെ രക്തം ശേഖരിച്ചത് വീടിനു ചുറ്റും റാവു ഒഴിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.

4 വയസ്സുകാരനെ ബലി നല്‍കി; മന്ത്രവാദിയെ നാട്ടുകാര്‍ ജീവനോടെ കത്തിച്ചു


Also Read:
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച; പ്രതിയുടെ രേഖാചിത്രത്തിലെ 'ആളെ പിടികിട്ടി'; സോഷ്യല്‍ മീഡിയ ചിരിച്ച് മരിക്കുന്നു

Keywords:  Four-year-old Picked up From Anganwadi, Beheaded in an Alleged Human Sacrifice Ritual, Hyderabad, Police, Case, Hospital, Parents, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia