വീട്ടിനുള്ളിലെ ഗ്യാസ് സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ച് അപകടം; 4 കുട്ടികള്‍ ഉള്‍പെടെ 9 മരണം
Jul 24, 2021, 17:23 IST
അഹ് മദാബാദ്: (www.kvartha.com 24.07.2021) വീട്ടിനുള്ളിലെ ഗ്യാസ് സിലിന്‍ഡെര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് കുട്ടികളുള്‍പെടെ ഒമ്പത് പേര്‍ മരിച്ചു. രാംപാരി അഹിര്‍വാര്‍(56), രാജുഭായി(31), സോനു(21), സീമ(25), സര്‍ജു(22), വൈശാലി(7), നിതേ്(6), പായല്‍(4), ആകാശ്(2) എന്നിവരാണ് മരിച്ചത്. അഹ് മദാബാദ് നഗരത്തിന് സമീപത്തെ അസ്ലാലിയിലാണ് ജൂലൈ 20നായിരുന്നു ദാരുണ സംഭവം നടന്നത്.
ഗ്യാസ് ചോര്‍ചയെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. കുടുംബത്തിലുണ്ടായിരുന്ന ഒമ്പത് അംഗങ്ങള്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ചികിത്സയിലിരിക്കെ ഇവര്‍ മരിച്ചത്. ഒരാള്‍ ശനിയാഴ്ച മരിച്ചു.
ജൂലൈ 20ന് രാത്രി ഇവര്‍ ഉറങ്ങുന്ന സമയം ഗ്യാസ് ചോര്‍ന്നു. മണം പുറത്തേക്കെത്തിയതോടെ അയല്‍വാസി വിവരം അറിയിക്കാന്‍ വാതിലില്‍ മുട്ടി. വാതില്‍ തുറക്കാനെത്തിയയാള്‍ സ്വിച്ചിട്ടതോടെ സിലിന്‍ഡെര്‍ പൊട്ടിത്തെറിക്കുകയും ഉറങ്ങുന്ന കുട്ടികളും സ്ത്രീകളുമുള്‍പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ പി ആര്‍ ജദേജ പറഞ്ഞു. മധ്യപ്രദേശ് സ്വദേശികളായ കുടുംബം മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് ഗുജറാത്തിലേക്ക് ജോലിക്ക് എത്തിയവരാണ്.
Keywords: Ahmedabad, News, National, Accident, Family, Death, Injured, Police, Four minors among nine died in explosion caused by leaking LPG cylinder in Gujarat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.