യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് വെന്റിലേറ്റർ സപോർടിൽ; നില അതീവ ഗുരുതരം

 


ലക്നൗ: (www.kvartha.com 20.07.2021) ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അതീവ ഗുരുതരാവസ്ഥയിൽ. 
ഏതാനും ആഴ്ചകൾക്ക് മുൻപാണ് കല്യാൺ സിംഗിനെ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഞായറാഴ്ച രാത്രി ശ്വാസതടസം രൂക്ഷമായതിനെ തുടർന്ന് അദ്ദേഹത്തെ  വെന്റിലേറ്റർ സപോർടിലേക്ക് മാറ്റുകയായിരുന്നു.  

യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് വെന്റിലേറ്റർ സപോർടിൽ; നില അതീവ ഗുരുതരം

ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡിപാർട്മെന്റിന് കീഴിലാണ് കല്യാൺ സിംഗ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാൺ സിംഗിനെ സന്ദർശിക്കാനെത്തിയിരുന്നു.

ലക്‌നൗവിലെ പി ജി ഐ ആശുപത്രിയിലാണ് കല്യാൺ സിംഗിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കല്യാൺ സിംഗിന്റെ പേരക്കുട്ടി സഞ്‍ജീവ് സിംഗ്, മന്ത്രി സുരേഷ് ഖന്ന തുടങ്ങിയവരും ആദിത്യനാഥിനൊപ്പം എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് യോഗി ആദിത്യനാഥ് കല്യാൺ സിംഗിനെ സന്ദര്ശിക്കാനെത്തുന്നത്.

ജൂലൈ മൂന്നിനാണ് കല്യാൺ സിംഗിനെ മൈനർ അറ്റാക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദവും ഉയർന്ന നിലയിലായിരുന്നു.  
SUMMARY :  They were accompanied by Minister Suresh Khanna and Kalyan Singh's grandson Sanjeev Singh. In the last 15 days, CM Yogi had reached the hospital fourth time to take the movement of former CM Kalyan Singh. According to reports, last Sunday, former CM Kalyan Singh folded his hands and told CM Yogi that "he is serving him a lot.''

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia