Foreign-registered car | വിദേശ രജിസ്ട്രേഷനുള്ള കാർ ഇൻഡ്യയിൽ ഓടിക്കാം; ഈ രേഖകൾ ആവശ്യം; ഉത്തരവുമായി കേന്ദ്രസർകാർ
Sep 5, 2022, 13:43 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ വാഹനങ്ങൾ ഇൻഡ്യയിലൂടെ ഓടിക്കാമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. കുറച്ച് രേഖകളുടെ അടിസ്ഥാനത്തിൽ, ഏതൊരു വിദേശ നമ്പർ പ്ലേറ്റുള്ള വാഹനവും രാജ്യത്ത് ഓടിക്കാൻ കഴിയും. മോടോർ വെഹികിൾ നോൺ ട്രാൻസ്‌പോർട് വെഹികിൾസ് ഇൻഡ്യ ട്രാവൽ റൂൾസ്, 2022 പ്രകാരം രാജ്യത്ത് സഞ്ചരിക്കാൻ അനുവദിക്കുന്ന വാഹനത്തിന് സാധുതയുള്ള രജിസ്ട്രേഷൻ സർടിഫികറ്റ് ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം ഞായറാഴ്ച വിജ്ഞാപനത്തിൽ അറിയിച്ചു.
ഏതൊക്കെ രേഖകൾ ആവശ്യം?
സാധുവായ ഡ്രൈവിംഗ് ലൈസൻസോ അന്തർദേശീയ ഡ്രൈവിംഗ് പെർമിറ്റോ, ഏതാണോ അത് വാഹനത്തിൽ ഉണ്ടായിരിക്കണം. കൂടാതെ വാഹനത്തിന് ഇൻഷുറൻസ് പോളിസിയും മലിനീകരണ നിയന്ത്രണ സർടിഫികറ്റും ഉണ്ടായിരിക്കണം. ഈ രേഖകൾ ഇംഗ്ലീഷ് അല്ലാത്ത ഭാഷയിലാണെങ്കിൽ, ഇഷ്യൂ ചെയ്യുന്ന അതോറിറ്റി സാക്ഷ്യപ്പെടുത്തിയ അംഗീകൃത വിവർത്തനം യഥാർഥ പേപറുകൾക്കൊപ്പം ആവശ്യമാണ്. പ്രാദേശിക യാത്രക്കാരെയും ചരക്കുകളും രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. 2022 മാർചിൽ ഈ നിയമം സംബന്ധിച്ച് സർകാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

Keywords: Driving a foreign-registered car in India? There's big news for you, newdelhi,National,News,Top-Headlines,Vehicles,India,Central Government,Driving Licence,Car.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.