HC Verdict | 'ഭർത്താവിനെ മാതാപിതാക്കളിൽ നിന്ന് അകന്ന് കഴിയാൻ ഭാര്യ നിർബന്ധിക്കുന്നതും ഭീരുവെന്ന് വിളിക്കുന്നതും ക്രൂരത'; യുവാവിന് വിവാഹ മോചനം അനുവദിച്ച് ഹൈകോടതി

 


കൊൽക്കത്ത: (www.kvartha.com) ഭർത്താവിനെ മാതാപിതാക്കളിൽ നിന്ന് അകലാൻ നിർബന്ധിക്കുന്നതും ഭീരുവെന്നും തൊഴിൽരഹിതനെന്നും വിളിക്കുന്നതും മാനസിക ക്രൂരതയാണെന്ന് കൊൽക്കത്ത ഹൈകോടതി. മാനസികമായ ക്രൂരതയുടെ പേരിൽ ഭർത്താവിന് വിവാഹമോചനം ചെയ്യാമെന്ന് ബെഞ്ച് വിധിച്ചു. ഭർത്താവിന് വിവാഹമോചനം അനുവദിച്ച പാഷിം മിഡ്‌നാപൂരിലെ കുടുംബ കോടതിയുടെ 2009 മെയ് 25-ന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. 

വിവാഹശേഷവും മകൻ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഇന്ത്യൻ കുടുംബത്തിൽ സാധാരണമാണെന്നും എന്നാൽ ഭാര്യ അയാളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചാൽ അതിന് ന്യായമായ കാരണമുണ്ടാകണമെന്നും ജസ്റ്റിസ് സൗമൻ സെൻ, ഉദയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസിൽ, ഗാർഹിക പ്രശ്‌നങ്ങളും ഈഗോ ക്ലാഷുകളും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഒഴികെ, ഭാര്യ ഭർത്താവിനോട് കുടുംബത്തിൽ നിന്ന് വേർപിരിയാൻ ആവശ്യപ്പെടുന്നതിന് ന്യായമായ കാരണങ്ങളൊന്നുമില്ലെന്ന് ബെഞ്ച് പറഞ്ഞു. 

HC Verdict | 'ഭർത്താവിനെ മാതാപിതാക്കളിൽ നിന്ന് അകന്ന് കഴിയാൻ ഭാര്യ നിർബന്ധിക്കുന്നതും ഭീരുവെന്ന് വിളിക്കുന്നതും ക്രൂരത'; യുവാവിന് വിവാഹ മോചനം അനുവദിച്ച് ഹൈകോടതി

ഇതോടൊപ്പം, സമാധാനപരമായ ദാമ്പത്യ ജീവിതത്തിനായി ഭർത്താവ് മാതാപിതാക്കളുടെ വീട്ടിൽ നിന്ന് വാടക വീട്ടിലേക്ക് മാറിയെന്നും ബെഞ്ച് നിരീക്ഷിച്ചു. ഭാര്യ തന്നെ ‘ഭീരുവെന്നും തൊഴിൽ രഹിതനെന്നും’ വിളിച്ചുവെന്നും മാതാപിതാക്കളിൽ നിന്ന് അകന്ന് കഴിയാൻ വേണ്ടിയാണ് നിസാര കാര്യങ്ങളുടെ പേരിൽ വഴക്കുണ്ടാക്കുന്നതെന്നുമായിരുന്നു ഭർത്താവിന്റെ വാദം. ഭർത്താവിനോടും കുടുംബത്തോടുമുള്ള ക്രൂരമായ മനോഭാവം ഉൾപെടെ ഭാര്യയുടെ ഭാഗത്തുനിന്നുള്ള പരുഷമായ പെരുമാറ്റത്തിന്റെ നിരവധി സംഭവങ്ങൾ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭർത്താവിനെതിരെ ഭാര്യ തെറ്റായ പരാതി നൽകിയതിനാൽ സർക്കാർ ജോലി നഷ്ടമായെന്നും കോടതി നിരീക്ഷിച്ചു.

ദീർഘകാലത്തെ വേർപിരിയൽ, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, ഒരുമിച്ചു ജീവിക്കാനുള്ള ഇരുവരുടെയും മനസില്ലായ്മ, ദാമ്പത്യബന്ധം ശരിയാക്കാൻ ഒരു സാധ്യതയും മുന്നിലില്ലാത്തത്, ഇക്കാരണങ്ങളാൽ നിയമപരമായ ബന്ധത്തിന്റെ പിന്തുണയുണ്ടെങ്കിലും വിവാഹം സാങ്കൽപ്പികമായി മാറിയെന്നും ബെഞ്ച് പറഞ്ഞു. അതിനാൽ വിവാഹമോചനം റദ്ദാക്കിയാൽ ഇരുവർക്കും വിനാശകരമാകുമെന്ന് ഭാര്യയുടെ അപ്പീൽ തള്ളിക്കൊണ്ട് ബെഞ്ച് അഭിപ്രായപ്പെട്ടു.

Keywords: Kolkata, News, National, Husband, Wife, Parents, High Court, Court, Complaint, Plea, Forcing husband to get separated from his parents, calling him coward is cruelty: Calcutta High Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia