വേളാങ്കണ്ണി പള്ളിയും പ്രളയ ഭീഷണിയില്‍ ; തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ

 


ചെന്നൈ: (www.kvartha.com 11.12.2015) ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ വീണ്ടും മഴ കനക്കുന്നു. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. മഴയേത്തുടര്‍ന്ന് നാഗപട്ടണത്തുള്ള കല്ലണൈ അണക്കെട്ട് തുറന്നു വിട്ടു. ഇതോടെ വേളാങ്കണ്ണി പള്ളി അടക്കമുള്ള മേഖലകള്‍ പ്രളയ ഭീഷണിയിലായതായി ദേശീയ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘം ചാര്‍ട്ടേഡ് വിമാനത്തില്‍ നാഗപട്ടണത്തെത്തി. വേളാങ്കണ്ണിയിലേക്ക് യാത്ര തിരിക്കുന്ന തീര്‍ഥാടകര്‍ യാത്ര മാറ്റി വക്കണമെന്നും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നേരത്തെ വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തെക്കന്‍
ജില്ലകളായ തഞ്ചാവൂര്‍, നാഗപ്പട്ടണം, തിരുവാരൂര്‍ എന്നിവടങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ് അതേസമയം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഴയാണ് ചെന്നൈയിലുണ്ടായതെന്ന് അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ വെളിപ്പെടുത്തി.

ഡിസംബര്‍ ആദ്യ വാരത്തില്‍ ചെന്നൈയില്‍ പെയ്തിറങ്ങിയത് 313 മില്ലി മീറ്റര്‍ ആണ്. 1901ല്‍ പെയ്ത 261.6 മില്ലി മീറ്ററാണ് പുതിയ ചരിത്രത്തിനു വഴിമാറിയത്. അതിനിടെ ചെന്നൈയില്‍ വീണ്ടും മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ശക്തി കുറഞ്ഞ മഴയാകും ഉണ്ടാവുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

വേളാങ്കണ്ണി പള്ളിയും പ്രളയ ഭീഷണിയില്‍ ; തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ


Also Read:
പ്രസവിച്ച് മൂന്നാം നാള്‍ കുഞ്ഞ് മരിച്ചു; ആശുപത്രിക്കെതിരെ പോലീസ് അന്വേഷണം

Keywords:   Flood, Threat, Chennai, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia