തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വിമാനസര്‍വീസുകള്‍ ഇനി റദ്ദാക്കില്ലെന്ന് കന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് ഉറപ്പ് നല്‍കിയതായി ശശി തരൂര്‍ എം പി പറഞ്ഞു. കേരളത്തിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ അജിത് സിംഗ് അടുത്ത് തന്നെ കേരളത്തിലെത്തുമെന്നും തരൂര്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ 168 രാജ്യാന്തര സര്‍വീസുകളാണ് റദ്ദാക്കിയത്. ഇത് മൂലം യാത്രക്കാര്‍ ദുരിതത്തിലായിരുന്നു. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശശി തരൂര്‍ കേന്ദ്രമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹജ് സര്‍വീസുകള്‍ക്കായാണ് കേരളത്തിലെ സര്‍വീസുകള്‍ റദ്ദാക്കിയത്.
ഒക്‌ടോബര്‍ രണ്ടാം വാരം വരെയാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നത്.അജിത് സിംഗ് നേരിട്ട് ഇടപെട്ടാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് വാര്‍ത്ത ഉണ്ടായിരുന്നത്.

keywords: National, Kerala, sashi taroor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.