ഹമീദ് അന്‍സാരിക്ക് ത്രിവര്‍ണ പതാകയെ സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ല

 


ന്യൂഡല്‍ഹി: (www.kvartha.com 28.01.2015) ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെയുള്ള അഭിപ്രായപ്രകടനങ്ങള്‍ അതിരുകടന്നതോടെ ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. തിങ്കളാഴ്ച നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ത്രിവര്‍ണപതാകയെ സല്യൂട്ട് ചെയ്യാതിരുന്നതാണ് വിമര്‍ശനത്തിന് കാരണമായത്. സംഭവത്തിന് ജാതിനിറം നല്‍കാനായിരുന്നു സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ച പലരുടേയും ശ്രമം.

അതേസമയം വേദിയിലുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി സുഷമ സ്വരാജും ത്രിവര്‍ണ പതാകയെ സല്യൂട്ട് ചെയ്യാതിരുന്നത് സോഷ്യല്‍ മീഡിയക്ക് വിഷയമായിരുന്നില്ല! ഹമീദ് അന്‍സാരി മാത്രമാണ് ഇതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടത്.

ഹമീദ് അന്‍സാരിക്ക് ത്രിവര്‍ണ പതാകയെ സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലഎന്നാല്‍ പ്രോട്ടോകോള്‍ പ്രകാരം ദേശീയ ഗാനം ആലപിക്കുമ്പോള്‍ രാഷ്ട്രപതിയും യൂണിഫോമിലുള്ളവരും മാത്രം ദേശീയ പതാകയെ സല്യൂട്ട് ചെയ്താല്‍ മതിയെന്ന് അന്‍സാരിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. സാധാരണ വേഷത്തിലുള്ള ഉപരാഷ്ട്രപതി പതാകയെ സല്യൂട്ട് ചെയ്യേണ്ടെന്നും പ്രസ്താവ പറയുന്നു.

എ.പി.ജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായിരുന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതിരുന്ന ചിത്രവും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഒരു മുസ്ലീം ആയതിനാല്‍ മാത്രമാണ് ഹമീദ് അന്‍സാരിക്ക് തന്റെ ദേശസ്‌നേഹം തെളിയിക്കേണ്ടിവന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

SUMMARY: Vice-president Hamid Ansari's office had to issue a statement on Monday after he was viciously attacked on social media for not saluting the Tricolor while the national anthem was being played during the Republic Day celebrations in New Delhi on Monday.

Keywords: Vice President, Hamid Ansari, Republic Day Celebration, Tri color flag, Salute,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia