'മെയ്ഡ് ഇൻ ഇൻഡ്യ വിമാനം'; രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വാണിജ്യവിമാനത്തിന്റെ കന്നിപ്പറക്കൽ ഉടൻ
Apr 12, 2022, 13:08 IST
ഗുവാഹതി: (www.kvartha.com 12.04.2022) ഇൻഡ്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വാണിജ്യ വിമാനം ചരിത്രം സൃഷ്ടിച്ച് ഉടൻ പറക്കും. 17 സീറ്റുള്ള 'ഡോർണിയർ 228 ' വിമാനമാണ് പറക്കലിന് തയ്യാറായത്. അസമിലെ ദിബ്രുഗഢിൽ നിന്ന് അരുണാചൽ പ്രദേശിലെ പാസിഘട്ടിലേക്കാണ് ഈ പ്രത്യേക വിമാനം സർവീസ് ആരംഭിക്കുന്നത്. അരുണാചൽ പ്രദേശിലെ അഞ്ച് വിദൂര നഗരങ്ങളെയും ദിബ്രുഗഡുമായി ഇത് ബന്ധിപ്പിക്കും.
ഇൻഡ്യൻ വ്യോമയാന ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി ഇത് കണക്കാക്കുന്നു. ഈ വിമാനത്തിലൂടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം വടക്ക് കിഴക്കൻ മേഖലയുടെ വിമാന സർവീസും കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നതാണ് പ്രത്യേകതയെന്ന് അധികൃതർ പറയുന്നു.
വിമാനം അലയൻസ് എയർ ആയിരിക്കും പ്രവർത്തിപ്പിക്കുക. ഇവർ ഫെബ്രുവരിയിൽ ഹിന്ദുസ്താൻ എയറോനോടിക്സ് ലിമിറ്റഡുമായി (HAL) കരാർ ഒപ്പിട്ടിരുന്നു. അസമിലെ ലിലാബാരിയിൽ വടക്ക് കിഴക്കൻ മേഖലയ്ക്കുള്ള ആദ്യത്തെ ഫ്ലയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷന്റെ (എഫ്ടിഒ) ഉദ്ഘാടനവും ചൊവ്വാഴ്ച നിർവഹിക്കും.
< !- START disable copy paste -->

Keywords: First Ever 'Made In India' Civil Dornier Aircraft To Start Flying Today, News,Top-Headlines, Assam, National, India, Air Plane, Arunachal pradesh, Hindustan Aeronautics Limited.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.