Manipur Students | കലാപം അതിരൂക്ഷമായ മണിപൂരിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിൽ ഉപരിപഠനം; ആദ്യബാച് കണ്ണൂര്‍ സര്‍വകലാശാലയിലെത്തി

 


കണ്ണൂര്‍: (www.kvartha.com) മണിപൂര്‍ കലാപം തുടരുന്ന സാഹചര്യത്തില്‍ പഠനം താറുമാറായിപ്പോയ വിദ്യാര്‍ഥികളുടെ ആദ്യബാച് ഉപരിപഠനത്തിനായി കണ്ണൂര്‍ സര്‍വകലാശാലയിലെത്തി. കലാപം അതിരൂക്ഷമായ മണിപൂരിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥി സംഘം കണ്ണൂരിലെത്തിയത്.
  
Manipur Students | കലാപം അതിരൂക്ഷമായ മണിപൂരിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിൽ ഉപരിപഠനം; ആദ്യബാച് കണ്ണൂര്‍ സര്‍വകലാശാലയിലെത്തി


കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല യൂനിയനും സിന്‍ഡികേറ്റ് അംഗങ്ങളും സ്വീകരണം നല്‍കി. കാംപസിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് എസ്എഫ്‌ഐയുടെ നേതൃത്വത്തിലും സ്വീകരണം നല്‍കി. മണിപൂർ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സീറ്റുകള്‍ അനുവദിക്കാന്‍ ഓഗസ്റ്റിൽ ചേര്‍ന്ന അടിയന്തിര സിന്‍ഡികേറ്റ് യോഗത്തിലാണ് തീരുമാനമായത്.

തുടര്‍ വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാര്‍ഥികള്‍ക്കാണ് സര്‍വകലാശാല സീറ്റുകള്‍ അനുവദിച്ചത്. ഇൻഡ്യയില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല മണിപൂർ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നത്. സര്‍വകലാശാലയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യവും സാമ്പത്തിക സഹായവും നല്‍കുമെന്നും കണ്ണൂര്‍ സര്‍വകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു.

News, Malayalam-News, Kerala-News, Kannur, National, Manipur Violence, Kannur, Education, First batch of students from Manipur reached Kannur University
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia