ദിഗ് വിജയ് സിംഗിന്റെ കാമുകിയുടെ ഇമെയില്‍ ഹാക്ക് ചെയ്തതിനെതിരെ കേസ്

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ കാമുകി അമൃത റായുടെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച് മാനക്കേടുണ്ടാക്കിയതിനെതിരെയാണ് കേസ്.

ചാനല്‍ റിപോര്‍ട്ടറായ അമൃത റായുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ദിഗ് വിജയ് സിംഗിന്റെ കാമുകിയുടെ ഇമെയില്‍ ഹാക്ക് ചെയ്തതിനെതിരെ കേസ്ഇ മെയില്‍ അക്കൗണ്ട് കൂടാതെ തന്റെ ഫേസ്ബുക്ക്ട്വിറ്റര്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്തതായാണ് അമൃതയുടെ പരാതി. അമൃതയുടേയും ദിഗ് വിജയ് സിംഗിന്റേയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗമായതോടെ അമൃതയുമായി തനിക്ക് പ്രണയമുണ്ടെന്ന് വ്യക്തമാക്കി സിംഗ് രംഗത്തെത്തിയിരുന്നു. ഇരുവരും അടുത്തുതന്നെ വിവാഹിതരാകുമെന്നും സിംഗ് അറിയിച്ചു.

SUMMARY: New Delhi: Delhi Police on Friday registered an FIR on a complaint filed by TV anchor Amrita Rai alleging hacking of her email account and posting of malicious content on social media with an intention to outrage her modesty.

Keywords: Dig Vijay Singh, Congress, Amrita Rai, TV anchor, E-mail, Hack, Case,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia