വര്‍ഗീയ പരാമര്‍ശം: അമിത് ഷായ്‌ക്കെതിരെ കേസെടുത്തു

 


ഉത്തര്‍പ്രദേശ്: (www.kvartha.com 06.04.2014) വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് അമിത് ഷായ്‌ക്കെതിരെ പോലീസ് കേസെടുത്തു. മുസഫര്‍നഗറില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ വര്‍ഗീയതയ്ക്ക് പ്രചോദിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസെടുത്തത്.

യോഗത്തില്‍ മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതിയായ സുരേഷ് റാണ എം.എല്‍.എയും ഉണ്ടായിരുന്നു. അമിത് ഷായെയും, റാണയെയും തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമിത് ഷായുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഉള്‍പെടുന്ന സിഡി ഹാജരാക്കാന്‍ ഉത്തര്‍പ്രദേശിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഉത്തര്‍പ്രദേശ് പോലീസ് അമിത് ഷായ്‌ക്കെതിരെ കേസെടുത്തത്.
വര്‍ഗീയ പരാമര്‍ശം: അമിത് ഷായ്‌ക്കെതിരെ കേസെടുത്തു

ഐപിസി 153 കെ, ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പ് അനുസരിച്ചാണ് കേസ്. ജാട്ട് സമുദായക്കാരെ കൊന്നൊടുക്കിയവരെ സംരക്ഷിക്കുന്ന സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും, പ്രതികാരം വീട്ടാന്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കണമെന്നുമായിരുന്നു അമിത് ഷായുടെ പ്രസംഗം.

മോഡിയുടെ അടുത്ത അനുയായി കൂടിയായ ഷായുടെ ഈ പ്രസംഗത്തിനെതിരെ നിരവധി കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അമിത് ഷായെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി നേതൃത്വം സ്വീകരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Keywords : Uttar Pradesh, Case, BJP, Leader, National, Election-2014, Riot, FIR against Modi's key aide Amit Shah for his recent revenge speech. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia