പോരാട്ടം ഡല്‍ഹിയില്‍ അവസാനിക്കുന്നില്ല; ലോക് സഭ തിരഞ്ഞെടുപ്പിലും മത്സരിക്കും: കേജരിവാള്‍

 


ന്യൂഡല്‍ഹി: ദല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്ട്ടിക്ക് ലഭിച്ച തിളങ്ങുന്ന വിജയത്തിന് പാര്ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ ജനങ്ങളോട് നന്ദി പറഞ്ഞു. പാര്ട്ടി അംഗങ്ങള്‍ നടത്തിയ കഠിനാദ്ധ്വാനത്തേയും അദ്ദേഹം പ്രശംസിച്ചു.

പോരാട്ടം ഡല്‍ഹിയില്‍ അവസാനിക്കുന്നില്ല; ലോക് സഭ തിരഞ്ഞെടുപ്പിലും മത്സരിക്കും: കേജരിവാള്‍
ആം ആദ്മി പാര്ട്ടി ഒറ്റയാള്‍ പട്ടാളമല്ല. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷന്‍ തുടങ്ങിയവര്‍ പാര്ട്ടിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു കേജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കല്‍ ഒരു റിക്ഷാക്കാരന്‍ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ ഞങ്ങളുടെ പാര്ട്ടിക്ക് തന്നു. ഇതെന്നെ ഭയപ്പെടുത്തുന്നു. അദ്ദേഹം ഞങ്ങളെ ഏല്പിച്ച ഉത്തരവാദിത്വം വലുതാണ് ജേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 15 വര്ഷമായി ദല്‍ഹി ഭരിച്ച കോണ്ഗ്രസ് നേതാവ് ഷീല ദീക്ഷിതിനെ 25.000 ത്തില്‍ പരം വോട്ടുകല്ക്ക് പരാജയപ്പെടുത്തിയാണ് കേജരിവാള്‍ ഡല്‍ഹിയില്‍ നിന്നും വിജയിച്ചത്. പരാജയപ്പെടുമെന്ന ഭയം എനിക്കില്ല. എന്നാല്‍ തെറ്റുകള്‍ സംഭവിക്കുമോ എന്നാ ഭയം എനിക്കുണ്ട് കേജരിവാള്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിലും പാര്ട്ടി മല്‍സരിക്കുമെന്ന് കേജരിവാള്‍ പറഞ്ഞു. എന്നാല്‍ എപ്പോള്‍ മല്‍സരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ എത്ര കരുത്തനായ നേതാക്കളെയും വീഴ്ത്താമെന്നതിന്റെ തെളിവാണ് ഡല്‍ഹിയെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: A day after Aam Aadmi Party’s (AAP) electrifying debut in the high-profile Delhi Assembly polls, party chief Arvind Kejriwal on Monday thanked the people of the national capital and applauded the hard work of the party members.

Keywords: Arvind Kejriwal, AAP, Aam aadmi Party, Delhi Assembly Elections, Bharatiya Janata Party, Indian National Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia