Elephant Died | കിണറ്റില്‍ പെണ്‍ ആനയുടെ ജഡം; കൂട്ടത്തോടെ കറങ്ങി നടക്കുന്നതിനിടെ വീണ് മരിച്ചതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍
Nov 3, 2022, 10:14 IST
ഭുവനേശ്വര്‍: (www.kvartha.com) ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ സരന്ദ വനത്തിനടുത്തുള്ള ഒരു കിണറ്റില്‍ ആനയുടെ ജഡം കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് 12 വയസുള്ള പെണ്‍ ആനയുടെ ജഡം പ്രദേശവാസികള്‍ കണ്ടെത്തിയത്. ഇവരാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആനയുടെ ജഡം നീക്കം ചെയ്തുവെന്ന് ഡിവിഷന്‍ അസിസ്റ്റന്റ് കന്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നബിന്‍ ചന്ദ്ര നായിക് പറഞ്ഞു. ചൊവ്വാഴ്ച രാത്രി കൂട്ടത്തോടെ കറങ്ങിനടക്കുന്നതിനിടെ ആന കിണറ്റില്‍ വീണ് മരിച്ചതാകാമെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: News,National,India,odisha,Bhuvaneswar,Wild Elephants,Elephant,Local-News,died,Well,forest, Female Elephant falls into well, dies in Mayurbhanj of Odisha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.