കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ കര്‍ഷകരുടെ പ്രതിഷേധം; ഡെല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു

 



ന്യൂഡെല്‍ഹി: (www.kvartha.com 22.07.2021) കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം മാസങ്ങളായി തുടരുമ്പോഴും കുലുക്കമില്ലാതെ കേന്ദ്രസര്‍കാര്‍. ഇതിനിടെ കോവിഡ് മഹാമാരിക്കിടെ പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡെല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്നു. 40ഓളം കര്‍ഷക സംഘടനകളില്‍ നിന്നായി 200ഓളം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 

കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ കര്‍ഷകരുടെ പ്രതിഷേധം; ഡെല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു


ഇതിനിടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ നിന്ന് പൊലീസ് അകമ്പടിയോടെയാണ് കര്‍ഷകര്‍ നാല് ബസുകളിലായി ജന്തര്‍ മന്തറിലെത്തിയത്. വ്യാഴാഴ്ച മുതല്‍ ആഗസ്ത് 13 വരെയാണ് കര്‍ഷകര്‍ സമരം നടത്തുക.

അതേസമയം, കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയുള്‍പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തു. കാര്‍ഷിക നിയമങ്ങളിലും ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിലും ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സഭാനടപടികള്‍ ബഹളത്തില്‍ മുങ്ങി. പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളത്തെ തുടര്‍ന്ന് ഉച്ച രണ്ടുമണി വരെ പിരിഞ്ഞിരുന്നു.

Keywords:  News, National, India, New Delhi, Farmers, Protesters, Protest, Opposition leader, Rahul Gandhi, Farmers protest: Farmers stage demonstration at Jantar Mantar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia