Special Request | കല്യാണമാണ്, 'പത്താന്‍' റിലീസ് തിയതി മാറ്റാമോയെന്ന അഭ്യര്‍ഥനയുമായി ആരാധകന്‍; കിടിലന്‍ മറുപടിയുമായി ശാരൂഖ്

 



മുംബൈ: (www.kvartha.com) 'പത്താന്‍' റിലീസ് തിയതി മാറ്റണമെന്ന അസാധാരണമായ അഭ്യര്‍ഥനയുമായെത്തിയ ആരാധകന് കിടിലന്‍ മറുപടിയുമായി ശാരൂഖ് ഖാന്‍. ശനിയാഴ്ച ട്വിറ്ററില്‍ 'ആസ്‌ക് മി എനിതിംഗ്' സെഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു താരം. ഇതിനിടെയാണ് വ്യത്യസ്തമായൊരു ആവശ്യവുമായി ആരാധകന്‍ എത്തിയത്. 

സിനിമയുടെ റിലീസ് മാറ്റിവയ്ക്കണം എന്നതാണ് ആരാധകന്റെ ആവശ്യം, കാരണം സിനിമ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെയാണ് തന്റെ  വിവാഹം എന്നതാണ് ആരാധകന്റെ വിഷമം. സിനിമ റിലീസിന്റെ അന്നുതന്നെ താന്‍ വിവാഹിതനാകുമെന്നും പത്താന്റെ ആദ്യ ദിവസത്തെ ഫസ്റ്റ് ഷോ നഷ്ടപ്പെടുത്താതിരിക്കാന്‍ ചിത്രത്തിന്റെ റിലീസ് അടുത്ത ദിവസത്തേക്ക് മാറ്റാമോ എന്നുമാണ് ആരാധകന്‍ ചോദിച്ചത്.

ഒരു ട്വീറ്റില്‍ ആരാധകന്‍ ശാരൂഖിനോട് ചോദിച്ചു, 'സര്‍, ഞാന്‍ ജനുവരി 25-ന് വിവാഹിതനാകുകയാണ്. ദയവായി പത്താന്‍ ജനുവരി 26-ലേക്ക് മാറ്റിവയ്ക്കാമോ. അത് വളരെ നല്ലതായിരിക്കും. നന്ദി.' എന്നായിരുന്നു ട്വീറ്റ്.

Special Request | കല്യാണമാണ്, 'പത്താന്‍' റിലീസ് തിയതി മാറ്റാമോയെന്ന അഭ്യര്‍ഥനയുമായി ആരാധകന്‍; കിടിലന്‍ മറുപടിയുമായി ശാരൂഖ്


ഈ ട്വീറ്റിന് മറുപടിയുമായി ശാരൂഖ് ഉടന്‍ രംഗത്ത് എത്തി. റിപബ്ലിക് ദിന പരേഡിന് ശേഷം നിങ്ങള്‍ ജനുവരി 26-ന് വിവാഹം കഴിക്കണം. ഇത് ഒരു അവധി ദിനം കൂടിയാണെന്ന് ശാരൂഖ് ആരാധകന്റെ ട്വീറ്റിന് മറുപടി നല്‍കി. 

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ആക്ഷന്‍-ത്രിലര്‍ ചിത്രമായ 'പത്താന്‍' 2023 ജനുവരി 25 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ജോണ്‍ എബ്രഹാം, ദീപിക പദുകോണ്‍ ഇങ്ങനെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

Keywords:  News,National,India,Mumbai,Top-Headlines,Social-Media,Twitter,Sharukh Khan,Entertainment,Latest-News, Fan Getting Married On 'Pathaan' Release Day Makes A Special Request, Shah Rukh Khan Gives A Witty Reply
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia