മാനഭംഗക്കാരനെ കൈകാര്യം ചെയ്ത മുംബൈ യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
Jun 16, 2013, 19:14 IST
ADVERTISEMENT
മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാളെ കൈകാര്യം ചെയ്ത മുംബൈ സ്വദേശിനിയായ യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് അധികൃതര്‍ ബ്ലോക്ക് ചെയ്തു. 24കാരിയായ പൂര്‍വ്വ ഭോഗ്ലേയുടെ അക്കൗണ്ടാണ് അധികൃതര്‍ ബ്ലോക്ക് ചെയ്തത്. മാനഭംഗക്കാരനെ സധൈര്യം നേരിട്ട വിവരങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതോടെ നൂറുകണക്കിന് ആശംസാ മെസേജുകളാണ് പൂര്‍വയെ തേടിയെത്തിയത്. ഇതിനിടയില്‍ ഫേസ്ബുക്ക് അധികൃതരില്‍ നിന്നുള്ള ഇമെയിലും പൂര്‍വയ്ക്ക് ലഭിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്.
മുന്‍ കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതെന്നായിരുന്നു അധികൃതരുടെ അവകാശ വാദം.
നൂറുകണക്കിന് മെസേജുകളാണ് എനിക്ക് ലഭിച്ചത്. എല്ലാ മെസേജുകള്‍ക്കും മറുപടി നല്‍കേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. സെല്‍ ഫോണില്‍ നിന്നും ഞാന്‍ മെസേജുകള്‍ക്ക് മറുപടി നല്‍കികൊണ്ടിരുന്നു. അതിനിടയില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. ചിലപ്പോള്‍ ഞാന്‍ സ്പാമിംഗ് ചെയ്യുകയാണെന്ന് കരുതിയാകാം അധികൃതര്‍ ബ്ലോക്ക് ചെയ്തത് പൂര്‍വ പറഞ്ഞു.
എന്നാല്‍ ശനിയാഴ്ച വൈകിട്ട് ഫേസ്ബുക്ക് വീണ്ടും ഇമെയില്‍ അയക്കുകയും അക്കൗണ്ട് വീണ്ടും പ്രവര്‍ത്തന സജ്ജമായതായി പൂര്‍വയെ അറിയിക്കുകയും ചെയ്തു.
SUMMARY: Mumbai: A day after MiD DAY reported how 24-year-old Purva Bhogle had fought back against a man who had tried to molest her on a local train, her Facebook account has been blocked.
Also read:
വാതിലിന് തീയിട്ട് വീട്ടില്‍ നിന്ന് 24 പവന്‍ സ്വര്‍ണം കവര്‍ന്നു
Keywords: National news, Mumbai, 24-year-old, Purva Bhogle, Fought back, Against, Man, Tried, Molest, Local train, Facebook account, Blocked.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.