ഡെല്‍ഹിയിലെ രോഹിണി കോടതിക്കുള്ളില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്
Dec 9, 2021, 13:39 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.12.221) ഡെല്‍ഹിയിലെ രോഹിണി കോടതിക്കുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കോടതി നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ സെപ്തംബറില്‍ രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുണ്ട തലവന്‍ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റിരുന്നു.
Keywords: New Delhi, News, National, Bomb Blast, Blast, Court, Police, Injured, Attack, Rohini Court, Explosion In Delhi's Rohini Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.