മകളുടെ മരണത്തിന് ശേഷവും പിതാവിന്റെ സ്വത്തിൽ അവളുടെ ഭർത്താവിനും മകനും അവകാശമുണ്ടെന്ന് ഡെൽഹി കോടതിയുടെ സുപ്രധാന വിധി
Apr 2, 2022, 19:06 IST
ന്യൂഡെൽഹി: (www.kvartha.com 02.04.2022) മകളുടെ മരണത്തിനു ശേഷവും പിതാവിന്റെ സ്വത്തിൽ മരുമകനും ചെറുമകനും അവകാശമുണ്ടെന്ന് ഡെൽഹിയിലെ സ്വത്ത് തർക്ക കേസ് പരിഗണിക്കുന്ന കോടതിയുടെ സുപ്രധാന വിധി. ഒരു സ്വത്ത് തർക്ക കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി. സ്വത്ത് സംബന്ധിച്ച് മരുമകൻ നൽകിയ ഹർജിയിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വസ്തു വിൽക്കുന്നത് കോടതി സ്റ്റേ ചെയ്തു.
മകൾ മരിച്ചിട്ടുണ്ടെങ്കിൽ അവളുടെ പിതാവിന്റെ സ്വത്തിൽ ഭർത്താവിനും മക്കൾക്കും അവകാശമുണ്ടെന്നും ഈ സാഹചര്യത്തിൽ, വസ്തുവിലെ വിഹിതം നിർണയിക്കുന്നത് വരെ മറ്റൊരു കക്ഷിക്ക് വസ്തു വിൽക്കാൻ കഴിയില്ലെന്നും ഡെൽഹി സാകേതിലെ കോടതി വ്യക്തമാക്കി.
കേസിന്റെ അടുത്ത തീയതിക്കകം എല്ലാ വസ്തുവകകളും ബന്ധപ്പെട്ട ഓഫീസ് വിലയിരുത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Keywords: News, National, Top-Headlines, High Court, New Delhi, Court Order, Family, Case, Delhi Court, Even If Daughter Is Dead, Her Husband And Children Have Right In Her Father's Property: Delhi Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.